
മലയാലപ്പുഴ∙ വാങ്ങിയ തെരുവ് വിളക്കുകളിൽ 350 എണ്ണം ദിവസങ്ങൾക്കുള്ളിൽ കേടായ സംഭവം ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണമെന്നു മലയാലപ്പുഴ പഞ്ചായത്തിനു നിർദേശം. പദ്ധതി അവലോകനത്തിലാണു തെരുവ് വിളക്കുകളുടെ തകരാർ സംബന്ധിച്ച തിരുത്തൽ നിർദേശം. ഉയർന്ന നിരക്കു നൽകിയാണ് അക്രഡിറ്റഡ് ഏജൻസിയിൽ നിന്നു 2023ൽ എൽഇഡി ബൾബ് വാങ്ങിയത്.
അതേവർഷമാണു ടെൻഡർ ക്ഷണിച്ചത്.
ബൾബുകളും അനുബന്ധ സാമഗ്രികളും വാങ്ങിയതിന് അക്കാലയളവിൽ 3.72 ലക്ഷം രൂപ ചെലവായി. എന്നാൽ, എൽഇഡി ബൾബുകളുടെ സാംപിൾ വാങ്ങി ക്ഷമതയുള്ള സ്ഥാപനത്തെ നിയോഗിച്ചു ഗുണനിലവാര പരിശോധന നടത്തിയില്ല. കേടായ ബൾബുകൾ 2024 ജൂലൈ 23ന് അക്രഡിറ്റഡ് ഏജൻസി കൈപ്പറ്റിയെങ്കിലും പുതിയ ബൾബുകൾ കൈമാറുന്നതിലും കാലതാമസമുണ്ടായി. ഗുണനിലവാര പരിശോധന കൂടാതെ ബൾബ് വാങ്ങിയതും വീഴ്ചയായി.
2024 ജൂലൈയിലും ലൈസൻസുള്ള എല്ലാ കരാറുകാരിൽ നിന്നും ടെൻഡർ ക്ഷണിച്ചിരുന്നു.
2024–25ൽ ഇത്തരത്തിൽ ഓപ്പൺ ടെൻഡറിലൂടെ വാങ്ങിയപ്പോൾ പഞ്ചായത്തിന് വലിയ സാമ്പത്തിക ലാഭവുമുണ്ടായി. കരാർ നൽകുംമുൻപ് നിരക്കിൽ വ്യക്തത വരുത്തേണ്ടതു പ്രധാനമാണെന്ന് ഇക്കാര്യം തെളിയിക്കുന്നതായി അവലോകന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
നിലവിലെ കമ്പോളനിരക്കും പരിശോധിക്കണം.
കണ്ടെത്തലുകൾ ഇങ്ങനെ
∙നിശ്ചിത ഗുണനിലവാരമില്ലാത്തവ ഉയർന്ന വില നൽകി മുൻകാലത്ത് വാങ്ങിയത് പൊതുഖജനാവിന് നഷ്ടമുണ്ടാക്കി.
∙കാര്യക്ഷമത, മിതവ്യയം, ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കിയില്ല.
∙അപാകതയ്ക്ക് 2023 ഓഗസ്റ്റ് 23ന് തെരുവ് വിളക്ക് വാങ്ങിയ സെക്രട്ടറി ഉത്തരവാദിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]