
ഇട്ടിയപ്പാറ ∙ വൺവേയിൽ ഗതാഗത കുരുക്കിൽപ്പെട്ടു രണ്ടര മണിക്കൂർ ജനം വലഞ്ഞു. കാവുങ്കൽപടി ബൈപാസ് ചെട്ടിമുക്ക് റോഡിലേക്കു ചേരുന്ന ഭാഗത്തും കണ്ടനാട്ടുപടിയിലും അനുഭവപ്പെട്ട
കുരുക്കാണ് പരിസരങ്ങളിലേക്കും വ്യാപിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് ഗതാഗത കുരുക്ക് രൂപപ്പെട്ടത്.
പിജെടി ജംക്ഷൻ, കാവുങ്കൽപടി ബൈപാസ്, ചെട്ടിമുക്ക് എന്നീ ഭാഗങ്ങളിൽ നിന്നെത്തിയ വാഹനങ്ങൾ 3 റോഡുകൾ സന്ധിക്കുന്ന ജംക്ഷനുകളിൽ നിരന്നതോടെ കുരുക്കു രൂപപ്പെടുകയായിരുന്നു. തിരക്കിനിടയിൽ ഓട്ടോകൾ കുത്തിതിരുകാൻ ശ്രമിച്ചത്
കുരുക്കുകൾ വർധിക്കാനിടയായി.
കാവുങ്കൽപടി ജംക്ഷനും പിന്നിട്ട് വാഹന നിര പലപ്പോഴും മാമുക്ക് വരെ നീണ്ടിരുന്നു. കാവുങ്കൽപടി ജംക്ഷനിലെ തിരക്ക് ഇട്ടിയപ്പാറ ടൗണിലേക്കും ഇടയ്ക്കു വ്യാപിച്ചു.
കാവുങ്കൽപടി ബൈപാസിൽ നിയന്ത്രണം പാലിക്കാതെ വാഹനങ്ങൾ രണ്ടും മൂന്നും നിരയായി കിടന്നതും കുരുക്കിനിടയാക്കി. അവ ഒന്നിച്ച് ചെട്ടിമുക്ക് റോഡിലേക്കെത്തിയപ്പോൾ കുരുക്കുകൾ മുറുകി.
ഉച്ചയ്ക്ക് 12.30 വരെ ഇതു തുടർന്നു. വാഹന നിരക്കു കുറഞ്ഞതോടെയാണ് കുരുക്കും മാറിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]