
കൊച്ചി∙ തൃക്കാക്കര ഗവ. മോഡൽ എൻജീനീയറിങ് കോളേജിന്റെ വാർഷിക ടെക്നോ മാനേജീരിയൽ ഫെസ്റ്റ് എക്സൽ 2025 പതിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു.
വിവിധയിനം ശാസ്ത്ര – കലാപരിപാടികൾ, കോൺഫറൻസുകൾ, വർക്ക് ഷോപ്പുകൾ ഉൾപ്പെടുന്ന ദേശീയതല ശാസ്ത്ര – സാങ്കേതിക മേളയാണ് എക്സൽ. മേളയുടെ 26–ാം പതിപ്പാണ് ഈ വർഷം അരങ്ങേറുന്നത്.
നടൻമാരായ അർജുൻ അശോകൻ, ബാലു വർഗീസ്, സംവിധായകൻ വിഷ്ണു ശശിശങ്കർ എന്നിവരടങ്ങുന്ന താരനിര പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
എക്സൽ 2025 ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം മൈക്രോസോഫ്റ്റിൽ സീനിയർ യുഎക്സ് എൻജീനീയറായ ജോബി ജോയ് നിർവഹിച്ചു. ഫെസ്റ്റ് മെർച്ചണ്ടൈസിന്റെ പ്രകാശനം സ്റ്റാർട്ടപ് സ്ഥാപകനും ഡയറക്ടറുമായ മുഹമ്മദ് ഷുഹാദ് നടത്തി.
പ്രിൻസിപ്പൽ ഡോ. ജയചന്ദ്രൻ ഇ.എസ്, എക്സൽ ഇൻചാർജ് ഡോ.
ബിന്ദു വി. എന്നിവർ സംസാരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]