
കളമശേരി ∙ രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ് ക്യാംപസിലേക്ക് ഇലക്ട്രിക് മെട്രോ ഫീഡർ ബസ് സർവീസ് ആരംഭിച്ചു. എസ്എച്ച് പ്രൊവിൻഷ്യൽ ഫാ.ബെന്നി നൽക്കര ഫ്ലാഗ് ഓഫ് ചെയ്തു.
പ്രിൻസിപ്പൽ ഡോ.എം.ഡി.സാജു, അസോഷ്യേറ്റ് ഡയറക്ടർ ഡോ.ബിനോയ് ജോസഫ്, അസിസ്റ്റന്റ് ഡയറക്ടർ ഡോ.ഷിൻഡോ ജോസഫ്, അഡ്മിനിസ്ട്രേറ്റർ ഫാ.റിന്റിൽ മാത്യു, ഡീൻ ഓഫ് സ്റ്റുഡന്റ്സ് അഫയേഴ്സ് ഡോ.ആൻ ബേബി എന്നിവർ പ്രസംഗിച്ചു.
കെഎംആർഎൽ ഇലക്ട്രിക് ഫീഡർ ബസ്സുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്ന വിദ്യാർഥികളെ പിന്തുണയ്ക്കുന്നതിനായി രാജഗിരി പബ്ലിക് ട്രാൻസ്പോർട്ട് സ്കോളർഷിപ് പദ്ധതി പ്രഖ്യാപിച്ചു. ഇതുപ്രകാരം യാത്രാ തുകയുടെ 50% ചെലവും രാജഗിരി കോളജ് വഹിക്കും.
കൂടാതെ ഒരു ഭാഗ്യ സമ്മാനം കന്നി മെട്രോ ഫീഡർ ബസ് യാത്രക്കാർക്ക് ആയി രാജഗിരി ഒരുക്കിയിരുന്നു. സ്റ്റാഫ് അംഗം മുഹമ്മദ്, വിദ്യാർഥിയായ മാധവ് അനിൽ എന്നിവർ ഭാഗ്യ സമ്മാന വിജയികളായി.
രാജഗിരിയിലെ എംബഡഡ് ക്രൂ ഫ്ലാഷ് മോബ് നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]