
ഇതാ ഇവിടെ വരെ
വടക്കൻ ജില്ലകളിൽ നിന്നു ആറുവരി പാതയിലൂടെ പാഞ്ഞുവരുന്ന വാഹനങ്ങൾ മൂത്തകുന്നത്ത് എത്തുമ്പോൾ ബ്രേക്ക് ചെയ്യുക; കാരണം ഇതാണ്, ഇവിടെ ദേശീയപാത നിർമാണം അത്ര വേഗത്തിലല്ല.9 മാസത്തിനകം നിർമാണം പൂർത്തിയാക്കുമെന്നൊക്കെ സർക്കാർ പറയുന്നുണ്ടെങ്കിലും അത് അത്ര എളുപ്പമല്ല. മെറ്റൽ കിട്ടാത്തതാണു കാരണം.
മൂത്തകുന്നം മുതൽ ഇടപ്പള്ളി വരെയുള്ള 6 വരിപാത കുറച്ചുനാളത്തേക്കെങ്കിലും സ്വപ്നത്തിൽ തന്നെ തുടരാനാണു സാധ്യത. ഇതിനകം പൂർത്തിയായത് 66 % മാത്രം.24 കിലോമീറ്റർ ദൂരമാണു ജില്ലയിൽ എൻഎച്ച് 66ന്.
വടക്കൻ കേരളത്തിൽ ദേശീയപാത നിർമാണം ഏറെക്കുറെ പൂർത്തിയായി. പക്ഷേ എറണാകുളത്തിനു തെക്കോട്ട് അത്ര പുരോഗതിയില്ല.
എല്ലായിടത്തും പ്രശ്നം ഒന്നുതന്നെ, ക്വാറി മെറ്റൽ ഇല്ല.
മഴ മാറിയാൽ അടുത്ത മാസം മുതൽ റോഡ് നിർമാണം സജീവമാക്കുമെന്നു കരാറുകാരായ ഓറിയന്റൽ സ്ട്രക്ചറൽ എൻജിനീയേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അധികൃതർ വ്യക്തമാക്കി. ഏകദേശം 12 ലക്ഷം മെട്രിക് ടൺ മെറ്റൽ എങ്കിലും നിർമാണത്തിനു വേണം.
ഇതുവരെയുള്ള നിർമാണ പ്രവർത്തനങ്ങൾക്കു തമിഴ്നാട്ടിൽ നിന്നാണു മെറ്റൽ കൊണ്ടുവന്നത്. തമിഴ്നാട്ടിൽ നിന്ന് ആവശ്യത്തിനു മെറ്റൽ കിട്ടാനില്ല.
ചെലവും കൂടുതലാണ്. കേരളത്തിൽ ക്വാറി ലഭിച്ചാൽ മാത്രമേ ആവശ്യത്തിനു മെറ്റൽ ലഭിക്കൂ.
സർക്കാർ ചാലക്കുടിയിൽ ക്വാറി അനുവദിച്ചിട്ടുണ്ടെങ്കിലും തൃശൂർ കലക്ടറേറ്റിൽ ഫയൽ ഇഴയുകയാണെന്നാണ് ആക്ഷേപം.
ഭൂതകാലം
910 ദിവസത്തിനകം നിർമാണം പൂർത്തിയാക്കുക എന്ന വ്യവസ്ഥയോടെ 2022 ഒക്ടോബറിലാണു റോഡ് നിർമാണ കരാർ നൽകിയത്. ആ സമയത്തു തന്നെ ചാലക്കുടിയിൽ കമ്പനി സ്ഥാപിച്ച ക്രഷർ യൂണിറ്റ് ഇതുവരെ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.ദേശീയപാത നിർമാണത്തിനായി പുഴകളിൽ നിന്നു മണ്ണ് ഡ്രജ് ചെയ്യാനുള്ള അനുമതി ലഭിച്ചതുവഴി മണ്ണിന്റെ കാര്യത്തിൽ പ്രശ്നമുണ്ടായില്ല.
കോട്ടപ്പുറം കായലിൽ നിന്നു മണ്ണു ഡ്രജ് ചെയ്യുന്നുണ്ട്. എക്കലും ചെളിയും കലർന്ന മണ്ണിൽ മണലിന്റെ അശം കൂടുതലുണ്ടെങ്കിലേ റോഡ് നിർമാണത്തിന് ഉപയോഗിക്കാനാവൂ.
ഇൗ ഗുണനിലവാര പരിശോധന നടത്തുന്നുണ്ട്.
വർത്തമാന കാലം
മൂത്തകുന്നം – കോട്ടപ്പുറം പ്രധാന പാലത്തിൽ സ്റ്റീൽ ഗർഡറുകൾ സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നുണ്ട്. ഇടപ്പള്ളി – മൂത്തകുന്നം റീച്ചിലെ പാലങ്ങളിൽ ഇവിടെ മാത്രമാണു സ്റ്റീൽ ഗർഡറുകൾ ഉപയോഗിക്കുന്നത്.
മറ്റിടങ്ങളിൽ കോൺക്രീറ്റ് ഗർഡറുകളാണ് .കൊച്ചാൽ, കൂനമ്മാവ് മേഖലകളിൽ പുതിയ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നുണ്ട്.ട്രാഫിക് സിഗ്നലുകൾ ഇല്ലാത്ത പാതയായതിനാൽ സുഗമമായ സഞ്ചാരം ദേശീയപാതയിൽ സാധ്യമാവും.കൂടുതൽ അടിപ്പാതകൾ വേണമെന്ന ആവശ്യം ഉയർന്നതിനാൽ പട്ടണം കവല, കൂനമ്മാവ്, ചേരാനല്ലൂർ എന്നിവിടങ്ങളിൽ അടിപ്പാതകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ, പെരുമ്പടന്ന, കുര്യാപ്പിള്ളി, കൂനമ്മാവ് ജംക്ഷൻ എന്നിവിടങ്ങളിൽ കൂടി അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ടു സമരം തുടരുകയാണ്.
ദേശീയപാത നിർമാണത്തിലെ പ്രശ്നങ്ങൾ മൂലം മലം പലയിടത്തും വെള്ളക്കെട്ട് ഉണ്ടാകുന്നതായി പരാതികളും ഉയരുന്നുണ്ട്.
ഭാവികാലം
ദേശീയപാത പൂർത്തിയാവുന്നതോടെ നിലവിലെ റോഡ് ഏറെക്കുറെ വിസ്മൃതമാവും. വാഹന സഞ്ചാരം ഭൂരിഭാഗവും ദേശീയപാതയിലേക്കു മാറുമ്പോൾ നിലവിലെ റോഡിലെ പ്രധാന കവലകളും അപ്രസക്തമാകും.
ലേബർ കവല, മുനമ്പം കവല, പട്ടണം കവല, കൂനമ്മാവ് ചന്ത, കൂനമ്മാവ് ചിത്തിരകവല, കുന്നുംപുറം കവല തുടങ്ങിയ കവലകൾ അവയിൽ ചിലതുമാത്രം. പുതിയ ദേശീയ പാതയുമായി ചേർന്നു പോകുന്ന ചില കവലകൾ മാത്രമേയുള്ളൂ.
പക്ഷേ, പലയിടത്തും മേൽപാലങ്ങളും വരുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]