
ചങ്ങനാശേരി ∙ ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തിലാണ് ചങ്ങനാശേരി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം നേടിയ ‘ ഉള്ളൊഴുക്ക് ’ സിനിമയുടെ സംവിധായകൻ ക്രിസ്റ്റോ ടോമിയുടെ ബാല്യകാലം ചങ്ങനാശേരിയിലായിരുന്നു.
മതുമൂല പുല്ലുകാട്ട് കുടുംബാംഗമായ ക്രിസ്റ്റോ ഇപ്പോൾ കുടുംബസമേതം എറണാകുളത്താണ്. ചങ്ങനാശേരി അനു, അഭിനയ, അപ്സര തിയറ്ററുകളിലെ വെള്ളിത്തിരക്കാഴ്ചകളാണ് സിനിമയെന്ന സ്വപ്നത്തിലേക്ക് തന്നെ നയിച്ചതെന്ന് ക്രിസ്റ്റോ പറയുന്നു.
ചങ്ങനാശേരിക്കാരൻ ആടുതോമയുടെ കഥ പറഞ്ഞ ‘സ്ഫടികം’ സിനിമ ചെറുപ്പത്തിൽ ആളും ആരവവുമായി ചങ്ങനാശേരിയിലെ തിയറ്ററിൽ കണ്ടതും ക്രിസ്റ്റോ ഓർത്തെടുത്തു. ചങ്ങനാശേരിച്ചന്തയുടെ കാഴ്ചകൾ സ്ഫടികത്തിലൂടെ തിയറ്ററിൽ കണ്ടപ്പോൾ കൗതുകവും ആവേശവുമായി. മോർക്കുളങ്ങരയിലെ എകെഎം പബ്ലിക് സ്കൂളിലും തെങ്ങണ ഗുഡ്ഷെപ്പേഡ് പബ്ലിക് സ്കൂളിലുമായിരുന്നു 8ാം ക്ലാസ് വരെ വിദ്യാഭ്യാസം.
സൈനിക സ്കൂളിലെ പഠനത്തിനായി ചങ്ങനാശേരി വിട്ടു.
പ്ലസ്ടു പഠനം മുതൽ എറണാകുളത്തായിരുന്നു. കുടുംബവീട് മതുമൂലയിലുണ്ട്.
ഇടയ്ക്ക് എത്തും. പുരസ്കാരവാർത്ത അറിഞ്ഞ് ചങ്ങനാശേരിയിലെ സുഹൃത്തുക്കൾ വിളിച്ച് സന്തോഷം പങ്കിട്ടു. പി.എ.ടോമിച്ചനും ഷൈനിയുമാണ് മാതാപിതാക്കൾ.
ഭാര്യ റോസ് സെബാസ്റ്റ്യൻ എറണാകുളം ഭാരത മാതാ കോളജിലെ അധ്യാപികയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]