
കാലാവസ്ഥ
∙ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യത.
ചെസ് ടൂർണമെന്റ്
കട്ടപ്പന∙ സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിന്റെ സ്റ്റേറ്റ് ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 9ന് 10ന് പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ കോംപറ്റീറ്റർ പരീക്ഷാ പരിശീലന കേന്ദ്രത്തിൽ അണ്ടർ 15 ഓപ്പൺ ആൻഡ് ഗേൾസ് ജില്ലാ സിലക്ഷൻ ചെസ് ടൂർണമെന്റ് സംഘടിപ്പിക്കും. 2010 ജനുവരി ഒന്നിനുശേഷം ജനിച്ചവർക്ക് പങ്കെടുക്കാം.
ജില്ലാ മത്സരത്തിൽ വിജയികളാകുന്ന ആദ്യ നാലു സ്ഥാനക്കാർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും ലഭിക്കും. കൂടാതെ സംസ്ഥാന മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുക്കാനുമാകും.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സമ്മാനങ്ങൾ നൽകും. പങ്കെടുക്കുന്ന എല്ലാവർക്കും ഔദ്യോഗിക സർട്ടിഫിക്കറ്റും ലഭിക്കും.സംസ്ഥാന മത്സരത്തിൽ വിജയികളാകുന്നവർക്ക് പത്ത്, പ്ലസ്ടു പൊതുപരീക്ഷകളിൽ ഗ്രേസ് മാർക്ക് നേടാനും വിവിധ ബിരുദ ബിരുദാനന്തര കോഴ്സുകൾക്ക് സ്പോർട്സ് ക്വോട്ടയിൽ പ്രവേശനം നേടാനും അവസരം ലഭിക്കും.
പങ്കെടുക്കാൻ താൽപര്യമുള്ളവർ https://forms.gle/sTFTR7hZCvjURmM17 എന്ന ഓൺലൈൻ ലിങ്കിൽ പേര് റജിസ്റ്റർ ചെയ്യണം. 9645672111, 9961240068.
പുഷ്പകൃഷിക്ക് ആനുകൂല്യം
തൊടുപുഴ ∙ സംസ്ഥാന ഹോർട്ടികൾചർ മിഷന്റെ എംഐഡിഎച്ച് പദ്ധതിയിൽ ഉൾപ്പെടുത്തി ഓണക്കാലം ലക്ഷ്യമാക്കിയുള്ള പുഷ്പകൃഷി പ്രചരിപ്പിക്കുന്നതിനും ജില്ലയിൽ പ്രോത്സാഹിപ്പിക്കുന്നതിനും ആനുകൂല്യങ്ങൾ നൽകും.
കുറഞ്ഞത് 25 സെന്റ് സ്ഥലത്തു കൃഷി ചെയ്യുന്നവർക്കാണ് മുൻഗണന. കൂടാതെ ഓർക്കിഡ്, ആന്തൂറിയം മുതലായ പുഷ്പങ്ങളുടെ കൃഷി ബിസിനസ് സംരംഭമാക്കി ചെയ്യുന്ന കർഷകർക്ക് ധനസഹായം നൽകുന്നതിനും പദ്ധതികളുണ്ട്.
അഞ്ചിനു മുൻപായി കൃഷിഭവനുകളുമായി ബന്ധപ്പെടണം. 9544680956, 9048685830.
കർഷകർക്ക് ധനസഹായം
തൊടുപുഴ ∙ ജില്ലയിൽ പോളി ഹൗസുകൾ, റെയ്ൻ ഷെൽറ്റർ, പച്ചക്കറി കൃഷിക്ക് സ്ഥിരം പന്തൽ സംവിധാനം, ഓട്ടമേറ്റഡ് ഇറിഗേഷൻ സിസ്റ്റം, വോക്ക് ഇൻ ടണൽ മുതലായവ ചെയ്യുന്നതിനും ഇതിൽ പച്ചക്കറി, പൂക്കൾ തുടങ്ങിയവയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും, ഹൈഡ്രോ പോണിക്സ്, എയ്റോ പോണിക്സ് തുടങ്ങിയ ആധുനിക കൃഷി രീതികൾ ചെയ്യുന്നതിനും ഹോർട്ടികൾചർ മിഷൻ ധനസഹായം നൽകുന്നു.
താൽപര്യമുള്ള കർഷകർ 12ന് മുൻപായി കൃഷി ഭവനുകളിൽ അപേക്ഷ നൽകണം. 9048685830, 9383470824.
കട്ടപ്പന കമ്പോളം
ഏലം: 2550-2750
കുരുമുളക്: 660
കാപ്പിക്കുരു(റോബസ്റ്റ): 195
കാപ്പി പരിപ്പ്(റോബസ്റ്റ): 380
കൊട്ടപ്പാക്ക്: 210
മഞ്ഞൾ: 235, ചുക്ക്: 260
ഗ്രാമ്പൂ: 800, ജാതിക്ക: 290
ജാതിപത്രി: 1475-1875
കൊക്കോ വില
അടിമാലി
കൊക്കോ: 95
കൊക്കോ ഉണക്ക: 360
മുരിക്കാശേരി
കൊക്കോ: 150
കൊക്കോ (ഉണക്ക): 400
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]