
എലത്തൂർ ∙ നഴ്സിങ് സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയെന്ന കേസിൽ സ്വകാര്യ കോളജ് മുൻ പ്രിൻസിപ്പൽ കൊല്ലം കൊറ്റങ്കര കാരിക്കോട് വെങ്ങശ്ശേരി വീട്ടിൽ എസ്.ബിനുവിനെ (54) എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി സ്വദേശിയായ വിദ്യാർഥിനി പാളയത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ഇടനിലക്കാരന് ഒരു ലക്ഷം രൂപ നൽകിയാണ് ബിഎസ്സി നഴ്സിങ് സീറ്റിനായി സ്വകാര്യ ആശുപത്രിക്കു കീഴിലുള്ള കോളജിൽ എത്തിയത്. നഴ്സിങ് കോളജിൽ പ്രിൻസിപ്പൽ ആയ പ്രതി 2024 സെപ്റ്റംബറിൽ സീറ്റ് തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് 6 ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു.
നഴ്സിങ് അഡ്മിഷൻ ശരിയാക്കി നൽകാത്തതിനാൽ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. കോളജ് മാനേജിങ് ഡയറക്ടർക്കും ഇടനിലക്കാരനും കോടതി ജാമ്യം അനുവദിച്ചിരുന്നു.
ബിനുവിനെ കോളജ് പുറത്താക്കിയിരുന്നു. ഇയാൾ കൊല്ലത്തുണ്ടെന്ന രഹസ്യ വിവരം എലത്തൂർ ഇൻസ്പെക്ടർ കെ.ആർ.രഞ്ജിത്തിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തു നിന്ന് ഇയാളെ പിടികൂടിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]