
കാലാവസ്ഥ
∙ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശിയേക്കും
∙ കേരള തീരത്ത് മത്സ്യബന്ധനം നടത്താം.
ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ വിലക്ക്
നേത്ര പരിശോധന നാളെ
പള്ളിക്കൽ∙ പള്ളിക്കൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവക വികസന സമിതിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നേത്ര പരിശോധന ക്യാംപ് നാളെ രാവിലെ 9 മുതൽ പള്ളിക്കൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കും. കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയിലെ നേത്ര രോഗ വിഭാഗം ഡോക്ടർമാർ ക്യാംപിന് നേതൃത്വം നൽകും.
അധ്യാപകഒഴിവ്
തൃക്കുന്നപ്പുഴ∙പാനൂർക്കര ഗവ.
യുപിഎസിൽ എൽപി എസ്ടി താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 5 ന് 2 ന് അഭിമുഖത്തിൽ പങ്കെടുക്കണം.അതത് ജില്ലകളിലെ പിഎസ്സി ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന ലഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
സീറ്റൊഴിവ്
കരുവാറ്റ ∙ യുഐടിയിൽ ബി.കോം ഫിനാൻസ്, ബികോം കോ-ഓപ്പറേഷൻ, ബിസിഎ വിത്ത് മെഷീൻ ലേണിങ്, ബിഎസ്സി കംപ്യൂട്ടർ സയൻസ് വിത്ത് ഡേറ്റ സയൻസ് എന്നീ കോഴ്സുകൾക്ക് സീറ്റുകൾ ഒഴിവുണ്ട്.
944606 6490,85478 19015.
എൻട്രൻസ് പരിശീലനത്തിനു സഹായധനം
ആലപ്പുഴ ∙ പ്ലസ് ടു/വിഎച്ച്എസ്സി പഠനത്തിനൊപ്പം പട്ടികജാതി വിദ്യാർഥികൾക്കു 2 വർഷത്തെ മെഡിക്കൽ/എൻജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിനു സഹായധനം നൽകുന്ന വിഷൻ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 31. 0477 2252548.
സ്വകാര്യ സ്ഥാപനത്തിൽ നിയമനം
ആലപ്പുഴ ∙ ജില്ലയിലെ 2 പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി നിയമനം നടത്തുന്നു.
അഭിമുഖം നാളെ രാവിലെ 9.30ന് എംപ്ലോയബിലിറ്റി സെന്ററിൽ. പ്ലസ് ടു, ബിരുദം, ഐടിഐ, ബി ടെക് (മെക്കാനിക്കൽ) യോഗ്യതയുള്ള 18–40 പ്രായത്തിലുള്ളവർക്കു പങ്കെടുക്കാം.
സ്പോട്ട് റജിസ്ട്രേഷൻ ഉണ്ടാകും. 0477 2230624, 8304057735.
എംബിഎ സ്പോട്ട് അഡ്മിഷൻ
ആലപ്പുഴ ∙ പുന്നപ്ര അക്ഷരനഗരി കേപ് ക്യാംപസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ ഫുൾ ടൈം എംബിഎ പ്രോഗ്രാമിൽ എസ്സി, എസ്ടി, ജനറൽ വിഭാഗങ്ങളിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
ഫോൺ: 9188067601, 0477 2267602.
കേപ് കോളജിൽ എംസിഎ
ആലപ്പുഴ ∙ പുന്നപ്ര കേപ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ എംസിഎ കോഴ്സ് തുടങ്ങുന്നു. എ.പി.ജെ.അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ അംഗീകാരത്തോടുകൂടി 60 സീറ്റാണ് അനുവദിച്ചത്.
എൽബിഎസ് വെബ്സൈറ്റായ https://lbsapplications.kerala.gov.in/mca2025/ വഴി ഓൺലൈനായി ഓപ്ഷൻ നൽകാം. അലോട്മെന്റിനു ശേഷം സ്പോട്ട് അഡ്മിഷൻ നടത്തും.
9846597311, 9447960387. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]