
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓണക്കാലത്ത് മറുനാടൻ മലയാളികളുടെ യാത്രാ ദുരിതം പരിഹരിക്കാൻ കേന്ദ്രത്തിന്റെ ആദ്യ നീക്കം. മുബെെയിൽ നിന്നും കേരളത്തിലേയ്ക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ റെയിൽവെ. നാഗർകോവിൽ നിന്ന് പൻവേലിലേയ്ക്കാണ് ട്രെയിൻ സർവ്വീസ് നടത്തുക.
ഈ മാസം 22- ന് നാഗർകോവിലിൽ നിന്ന് പൻവേലിലേയ്ക്ക് ട്രെയിൻ പുറപ്പെടുകയും തുടർന്ന് 24-ന് ട്രെയിൻ തിരിച്ച് നാഗർകോവിലിലേയ്ക്കും സർവ്വീസ് നടത്തും. സെപ്റ്റംബർ ഏഴ് വരെ സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തും. അങ്ങോട്ടും ഇങ്ങോട്ടുമായി മൂന്ന് സർവ്വീസുകൾ ആയിരിക്കും ഉണ്ടാകുക.
The post ഓണക്കാലത്ത് മറുനാടൻ മലയാളികൾക്ക് ആശ്വാസം; മുബെെയിൽ നിന്നും കേരളത്തിലേയ്ക്ക് പ്രത്യേക ട്രെയിൻ; കേന്ദ്രത്തിന്റെ ആദ്യ നീക്കം appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]