
ബോസ്റ്റൺ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു മുന്നിൽ വിമാനത്തിലിരുന്ന് സ്വയംഭോഗം ചെയ്തെന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. ഇന്ത്യൻ വംശജനായ ഡോ.സുദീപ്ത മൊഹന്തിയാണ് യുഎസിൽ അറസ്റ്റിലായത്.
കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായിരിക്കുന്നത്. എഫ്ബിഐയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഹവായിയിലെ ഹൊനോലുലുവില്‍ നിന്ന് ബോസ്റ്റണിലേക്കുള്ള വിമാനത്തിലായിരുന്നു ഇയാള്‍ 14കാരിക്ക് നേരെ നഗ്നതാ പ്രദര്‍ശനവും സ്വയംഭോഗവും നടത്തിയത്.
2022 മേയ് 27നായിരുന്നു സംഭവം. പുതപ്പു കൊണ്ട് മറച്ചായിരുന്നു ഇയാളുടെ ചെയ്തികളെന്ന് പരാതിയില്‍ പറയുന്നു.
പെണ്‍കുട്ടി തന്നെയാണ് ഇയാള്‍ക്കെതിരെ ബോസ്റ്റണ്‍ കോടതിയിൽ സത്യവാങ്മൂലം നല്‍കിയത്. അഞ്ചു മണിക്കൂറോളം ഇയാള്‍ വിമാനത്തില്‍ ഇത്തരത്തില്‍ അശ്ലീല പ്രവൃത്തി ചെയ്തെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
ഇയാളുടെ പ്രവൃത്തിയില്‍ അസ്വസ്ഥത തോന്നിയ പെണ്‍കുട്ടി മറ്റൊരു സീറ്റിലേക്ക് മാറിയിരുന്നതായും കോടതിയെ അറിയിച്ചു. വിമാനം ഇറങ്ങിയ ശേഷം പെണ്‍കുട്ടി കുടുംബത്തോട് വിവരം പറഞ്ഞു.
ഇവര്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു
അറസ്റ്റ് വിവരം എഫ്ബിഐയുടെ ബോസ്റ്റൺ വിഭാഗം എക്സ് പ്ലാറ്റ്ഫോമിലൂടെ സ്ഥിരീകരിച്ചു. ബോസ്റ്റണിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ, ജാമ്യത്തിൽ വിട്ടു.
കേസിൽ ഡോ.സുദീപ്ത കുറ്റക്കാരനാണെന്നു തെളിഞ്ഞാൽ 90 ദിവസം ജയിൽശിക്ഷ ലഭിക്കും. ഇതിനു പുറമെ ഒരു വർഷത്തെ നല്ല നടപ്പും 5000 യുഎസ് ഡോളർ വരെ പിഴയും ലഭിച്ചേക്കാം.
The post വിമാനത്തിൽ 14കാരിക്ക് മുന്നില്‍ സ്വയംഭോഗവും നഗ്നമതാ പ്രദര്‍ശനവും : ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ അറസ്റ്റില്‍<br> appeared first on Malayoravarthakal. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]