
പെരുമ്പാവൂർ ∙ തോട്ടുവയിൽ ജാതിത്തോട്ടത്തിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മോഷണ ശ്രമത്തിനിടയിൽ നടന്ന കൊലപാതകമെന്നു സൂചന; 4 അതിഥിത്തൊഴിലാളികളെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. ശാസ്ത്രീയ അന്വേഷണ വിഭാഗവും ഡോഗ് സ്ക്വാഡും തെളിവുകൾ ശേഖരിച്ചു.തോട്ടുവ മനയ്ക്കപ്പടി അന്നമ്മയെയാണു (84) ചൊവ്വാഴ്ച രാത്രി വീടിന് സമീപത്തുള്ള തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടത്.
കയ്യിലണിഞ്ഞിരുന്ന 5 വളകളിൽ രണ്ടെണ്ണം നഷ്ടപ്പെട്ടിട്ടുണ്ട്. കൈക്കുഴയിൽ ജന്മനായുള്ള വളവു കാരണം മുഴുവൻ വളകളും ഊരാൻ കഴിഞ്ഞില്ലെന്നാണു നിഗമനം.
തലയിൽ നിന്നു രക്തം വാർന്ന നിലയിലായിരുന്നു. ദേഹത്ത് പരുക്കുണ്ട്.
ഇതാണ് കൊലപാതകമാണെന്നു സംശയിക്കാൻ കാരണം.
മൃതദേഹത്തിന് സമീപം തോട്ടത്തിൽ നിന്നു പെറുക്കിയ ജാതിക്കയും അന്നമ്മ കൊണ്ടുപോയ വളത്തിന്റെ കവറും ഉണ്ട്. ചെന്നൈ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണു തോട്ടം.
ഈ തോട്ടത്തിലെ മേൽനോട്ടക്കാരിയാണ് അന്നമ്മ. തിങ്കളാഴ്ച രാവിലെ 11.30ന് വീട്ടിൽ നിന്നു പോയതാണ്. 5 മണിയോടെ വീട്ടിൽ തിരിച്ച് എത്താറുണ്ട്.
രാത്രിയായിട്ടും എത്താത്തതിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. സ്വർണ മാല അന്നമ്മ വീട്ടിൽ ഊരി വച്ചിട്ടാണു പോകാറുള്ളത്.
സംസ്കാരം ഇന്ന് 10ന് തോട്ടുവ സെന്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്:ഔസേഫ് .മക്കൾ: മേരി, റോസിലി, ജോസ്, സ്റ്റീഫൻ, ജോണി.
മരുമക്കൾ: സ്കറിയ, ജോണി, ലിസി, മോളി, സോണി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]