പറവൂർ ∙ തകർന്ന ദേശീയപാത – 66 നന്നാക്കാത്തതിൽ പ്രതിഷേധിച്ചു നാളെ സ്വകാര്യ ബസുകളുടെ സൂചനാ പണിമുടക്ക്. പറവൂരിൽ നിന്നു വൈപ്പിൻ, കൊടുങ്ങല്ലൂർ, വരാപ്പുഴ, ഇടപ്പള്ളി മേഖലകളിലേക്കുള്ള സ്വകാര്യ ബസ് സർവീസുകൾ ഉണ്ടാകില്ല. ഗോശ്രീ 3–ാം പാലം തുറന്നു കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് വൈപ്പിൻ മേഖലയിലേക്കുള്ള ബസുകൾ സമരം നടത്തുന്നത്.
ദേശീയപാത നന്നാക്കാൻ നടപടിയുണ്ടായില്ലെങ്കിൽ 7 മുതൽ മൂത്തകുന്നം – പറവൂർ – ഇടപ്പള്ളി റൂട്ടിൽ അനിശ്ചിതകാല സമരം ആരംഭിക്കും. ഗോശ്രീ 3–ാം പാലം തുറന്നില്ലെങ്കിൽ ഹൈക്കോടതിയിലേക്കുള്ള ബസുകൾ വൈപ്പിൻ ജെട്ടിയിൽ സർവീസ് അവസാനിപ്പിക്കുമെന്നു സമരസമിതി നേതാവ് പി.കെ.ലെനിൻ പറഞ്ഞു.
ദേശീയപാതയുടെ ദുരവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ 16ന് പറവൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ പലതവണ അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായില്ല. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ സമയക്രമം പാലിച്ചു വണ്ടി ഓടിച്ചെത്തിക്കാൻ കഴിയുന്നില്ല.
വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാകുന്നു. സമയക്രമം പാലിക്കാൻ കഴിയാത്തതിനാൽ ബസുകളിൽ യാത്രക്കാർ കുറയുന്നുണ്ട്. ഗോശ്രീ 3–ാം പാലം അടച്ചിട്ടിരിക്കുന്നതിനാൽ ഹൈക്കോടതിയിലേക്ക് സർവീസ് നടത്തുന്ന ബസുകൾക്കും സമയക്രമം പാലിക്കാൻ കഴിയുന്നില്ലെന്നു ബസ് ഉടമകളും തൊഴിലാളികളും പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]