ആലപ്പുഴ ∙ ജില്ലാക്കോടതി പാലം പുനർനിർമാണവുമായി ബന്ധപ്പെട്ട പരീക്ഷണാടിസ്ഥാനത്തിലുള്ള ഗതാഗത പരിഷ്കരണം വിജയകരമെന്ന വിലയിരുത്തലിൽ ഇന്നുമുതൽ ഇത് സ്ഥിരമാക്കും.
പാലം വഴിയുള്ള വാഹനഗതാഗതം നിരോധിക്കാൻ ഗതാഗതം തിരിച്ചുവിടുന്ന പരീക്ഷണയോട്ടം ഇന്നലെ പൂർത്തിയായി. രണ്ട് ദിവസത്തെ പരീക്ഷണയോട്ടം വിജയം കണ്ടതായി ട്രാഫിക് പൊലീസ് പറഞ്ഞു.
ജില്ലാക്കോടതി, മിനി സിവിൽ സ്റ്റേഷൻ, എസ്ഡിവി സ്കൂൾ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്ക് നഗര ചത്വരം വഴി പുതിയ യാത്രാമാർഗം തുറന്നു.
ട്രാഫിക് എസ്ഐ: പി.സി.മണിക്കുട്ടൻ മുൻകയ്യെടുത്ത് തയാറാക്കിയതാണ് നഗരചത്വരത്തിലൂടെയുള്ള വഴി. ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷ, കാർ തുടങ്ങിയവയ്ക്കും ഇതുവഴി പോകാം.
വഴിയുടെ രണ്ടറ്റവും കല്ലും, കെട്ടിട അവശിഷ്ടങ്ങളും കുഴിയും നിറഞ്ഞതിനാൽ യാത്രാ സുരക്ഷയില്ല.
ഈ ഭാഗങ്ങൾ വെട്ടി നിരത്തി താൽക്കാലികമായെങ്കിലും ടാർ ചെയ്യേണ്ടതാണ് എന്ന് ആവശ്യം ഉയർന്നിട്ടുണ്ട്. കെഎസ്ആർടിസിയും സ്വകാര്യബസുകളും അടക്കം വലിയ വാഹനങ്ങൾ കൈചൂണ്ടി ജംക്ഷൻ മുതൽ വഴി തിരിച്ചുവിട്ടതോടെ നഗരത്തിൽ ചില കേന്ദ്രങ്ങളിൽ ഗതാഗതക്കുരുക്ക് തുടങ്ങി.
വഴിച്ചേരി മാർക്കറ്റ്, പിച്ചു അയ്യർ– ഏവിജെ ജംക്ഷനുകൾ വഴി പഴവങ്ങാടി ജംക്ഷൻ തിരിഞ്ഞാണ് വാഹനങ്ങൾ പോകേണ്ടത്.
പക്ഷേ വഴിച്ചേരി മുതൽ പിച്ചു അയ്യർ ജംക്ഷൻ വരെ റോഡിലെ കുഴികൾ അപകടങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്. ഈ റൂട്ടിൽ റോഡിന് വീതി കുറവായതിനാൽ ഗതാഗതക്കുരുക്ക് ഇരട്ടിയാകും.
വാഹനങ്ങൾ തിരിച്ചുവിടുന്ന 27 ജംക്ഷനുകളിൽ പലയിടത്തും സൂചനാഫലകങ്ങൾ സ്ഥാപിച്ചില്ല. സൂചനാഫലകങ്ങൾ ഇല്ലാത്ത ജംക്ഷനുകളിൽ ട്രാഫിക് പൊലീസ് ഇല്ലാതെ വന്നാൽ വാഹനങ്ങൾ വഴി തെറ്റും.
ട്രാഫിക് ഡ്യൂട്ടിക്ക് ദിവസം 1000 രൂപ നിരക്കിൽ വാർഡന്മാരെ നിയമിക്കുമെന്നു പറഞ്ഞിരുന്നെങ്കിലും ചെലവ് വഹിക്കുന്നത് ആരാണെന്ന കാര്യം വന്നപ്പോൾ ഉപേക്ഷിച്ചു.
പകരം പൊലീസുകാരെ തന്നെ നിയമിക്കാൻ ജില്ലാ പൊലീസ് മേധാവി തീരുമാനിക്കുകയായിരുന്നു. ഇതിനു ആവശ്യത്തിനുള്ള പൊലീസ് ഇല്ലെന്നാണ് ആക്ഷേപം.
സ്റ്റേഷനുകളിൽ പൊലീസിന്റെ എണ്ണം കുറഞ്ഞിരിക്കുമ്പോൾ വളരെ പെട്ടെന്നു 36 പൊലീസുകാരെ ട്രാഫിക് ഡ്യൂട്ടിക്ക് വേണ്ടി മാറ്റുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പൊലീസും ചൂണ്ടിക്കാണിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]