നിലമേൽ ∙ തെരുവുനായ്ക്കളുടെ പിടിയിലാണ് നിലമേൽ പഞ്ചായത്ത്. കഴിഞ്ഞ ദിവസം ബസ് കാത്തു നിന്ന 6 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്.
പരുക്കേറ്റവർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ബസ് കാത്തിരുന്നവരെ ആക്രമിച്ച നായ കണ്ണങ്കോട് ഭാഗത്തേക്ക് കടന്നു.
തെരുവുനായ്ക്കളുടെ ആക്രമണം ഭയന്ന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ് ഇവിടെ . നിലമേൽ എൻഎസ്എസ് കോളജ്, എംഎം ഹയർ സെക്കൻഡറി സ്കൂൾ, ഗവ.യുപിഎസ് എന്നിവിടങ്ങളിലെ വിദ്യാർഥികൾ അടക്കമുള്ളവർ ഏറെ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്.
എംസി റോഡിൽ നിലമേൽ – മടത്തറ, നിലമേൽ –പാരിപ്പള്ളി റോഡുകൾ സന്ധിക്കുന്ന ജംക്ഷനാണ് നിലമേൽ.
രാത്രി ബസ് ഇറങ്ങി മറ്റു സ്ഥലങ്ങളിൽ പോകേണ്ടവരടക്കം ഒട്ടേറെ യാത്രക്കാർ ഇവിടെ എത്താറുണ്ട്.
പ്രദേശത്തെ അങ്കണവാടികളുടെ മുന്നിലും തെരുവുനായ്ക്കളെ കാണാം. വന്ധ്യംകരണത്തിന് പദ്ധതി നടപ്പാക്കിയതായി പഞ്ചായത്ത് അധികൃതർ പറയുമ്പോഴും നായ്ക്കൾ പെരുകുകയാണ്.
നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് ഓഫിസിന് മുന്നിൽ സത്യഗ്രഹം നടത്തുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. നഗരത്തിലടക്കം പല ഭാഗത്തും ഇറച്ചി വിൽപന കേന്ദ്രങ്ങൾ ഉണ്ട്.
ഇവിടെ നിന്നു പുറംതള്ളുന്ന അവശിഷ്ടം തിന്നുന്നതിനായി തെരുവ് നായ്ക്കൾ ഇവിടം താവളം ആക്കുന്നതെന്ന് ആക്ഷേപം ഉണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]