
കരുനാഗപ്പള്ളി ∙ ശാസ്താംകോട്ടയിലേക്കുള്ള മാർക്കറ്റ് റോഡിന്റെ ഇരുവശവും അനധികൃതമായി കയ്യേറി സ്ഥാപിച്ചിരുന്ന പെട്ടി കടകളും, മറ്റു കയ്യേറ്റങ്ങളും, വഴിയോര കച്ചവടക്കാരെയും നഗരസഭയുടെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. നേരത്തെ നോട്ടിസ് നൽകിയിരുന്നെങ്കിലും ഒഴിഞ്ഞു പോകാൻ വിസമ്മതിച്ചവരുടെ കയ്യേറ്റങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ എടുത്തു മാറ്റുകയായിരുന്നു.
സിവിൽ സ്റ്റേഷൻ ഭാഗം മുതൽ കിഴക്കോട്ട് ആലുംമുക്ക് വരെയുള്ള അനധികൃത കയ്യേറ്റമാണ് ഒഴിപ്പിച്ചത്.
ശാസ്താംകോട്ട റോഡിൽ മാർക്കറ്റിന്റെ ഭാഗത്ത് എപ്പോഴും ഗതാഗത കുരുക്ക് ഉണ്ടാകുന്നുവെന്ന പരാതിയെ തുടർന്നാണ് അനധികൃത കയ്യേറ്റം ഒഴിപ്പിച്ചത്.
വൈകിട്ട് വീണ്ടും സ്ഥാപിക്കാൻ ശ്രമിച്ച കടകളും നഗരസഭ ഒഴിപ്പിച്ചു. നഗരസഭ നേരിട്ട് എടുത്ത പെട്ടി കടകളും, മറ്റു സാധന സാമഗ്രികളും നഗരസഭ അങ്കണത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.
മാർക്കറ്റ് റോഡിലെ ഏതു നേരവുമുള്ള ഗതാഗത കുരുക്ക് ഒഴിവാക്കാൻ റോഡിന്റെ ഇരുവശവുമുള്ള അനധികൃത വാഹന പാർക്കിങ് അവസാനിപ്പിക്കാനും ശക്തമായ നടപടികൾ വേണമെന്നാണ് ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]