മൂവാറ്റുപുഴ∙ നഗര റോഡ് വികസനത്തിന്റെ ഭാഗമായി കച്ചേരിത്താഴം മുതൽ പിഒ ജംക്ഷൻ വരെ ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണത്തിൽ പൊലീസ് ഇളവു വരുത്തി. ഇരുചക്ര വാഹനങ്ങളും കാർ, ഓട്ടോ തുടങ്ങിയ ചെറിയ വാഹനങ്ങൾക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് താൽക്കാലികമായി പിൻവലിച്ചിരിക്കുന്നത്.
ഭാരവാഹനങ്ങൾക്കുള്ള നിയന്ത്രണം തുടരും. റോഡിന്റെ ഒരു ഭാഗത്തു കൂടി മാത്രമാണ് ഇതുവരെ വാഹനങ്ങൾ കടത്തി വിട്ടിരുന്നത്.
എന്നാൽ ടാറിങ്ങിനു മുൻപുള്ള ഇടവേളയിൽ ചെറിയ വാഹനങ്ങൾ താൽക്കാലികമായി കടത്തി വിടാനാണ് തീരുമാനം.
റോഡിൽ ഇനിയും മെറ്റൽ വിരിച്ച് ഉയർത്തി ടാറിങ് ജോലികൾ പൂർത്തിയാക്കാനുണ്ട്. ഈ ജോലികൾ ആരംഭിക്കുമ്പോൾ വീണ്ടും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നു ട്രാഫിക് എസ്ഐ കെ.പി.
സിദ്ദിഖ് പറഞ്ഞു. റോഡിലൂടെ വാഹനങ്ങൾ കടത്തി വിടുമ്പോൾ വ്യാപാരികൾ റോഡ് അരികിൽ പാർക്കിങ് അനുവദിക്കരുതെന്ന് എസ്ഐ മുന്നറിയിപ്പു നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]