സ്വന്തം ലേഖകൻ
കൊച്ചി: വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കൊച്ചി പൊലീസ്. എയര്‍പോര്‍ട്ടും പരിസരവും അതീവ സുരക്ഷാ മേഖലയായതിനാല്‍ യാത്രാ വേളകളില്‍ ദേഹവും ബാഗുകളും പരിശോധിക്കുന്നത് നിര്‍ബന്ധമാണെന്ന് ഈ സമയം ആശയക്കുഴപ്പമുണ്ടാക്കുന്ന കാര്യങ്ങള്‍ പറയരുതെന്നും പൊലീസ് അറിയിച്ചു.
അടുത്തിടെ ഒരു യാത്രികൻ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗില്‍ ഇലക്ട്രോണിക്സ് സാധനങ്ങള്‍ എന്തെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ‘ബോംബുണ്ട്’ എന്ന് മറുപടി നല്‍കിയതിനെ തുടര്‍ന്നാണ് മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയത്.
യാത്രക്കാരന്റെ മറുപടിയെ തുടര്‍ന്ന് ആശങ്കയിലായ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്തിയില്ല. തുടര്‍ന്ന് യാത്രികനെതിരെ തെറ്റിദ്ധാരണ ഉണ്ടാക്കിയതിന് പൊലീസ് കേസെടുത്തു.
സമാനമായ വേറെയും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും സെക്യൂരിറ്റി പരിശോധനാസമയം തമാശ രൂപേണയാണെങ്കിലും ബാഗില്‍ ബോംബുണ്ട് എന്ന് പറയുന്നത് നിയമ നടപടികള്‍ക്ക് വിധേയമാക്കാൻ പര്യാപ്തമായ നടപടിയാണെന്നും കേസെടുക്കേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.
The post സംസാരം ഇനി സൂക്ഷിക്കണം;വിമാനത്താവളത്തില്‍ സുരക്ഷാ മുന്നറിയിപ്പുമായി കൊച്ചി പൊലീസ് appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]