
കാട്ടാക്കട ∙ ശക്തമായ കാറ്റിൽ മൂന്നാം നിലയിൽ സ്ഥാപിച്ചിരുന്ന സ്വകാര്യ പിഎസ്സി പരിശീലന കേന്ദ്രത്തിന്റെ കൂറ്റൻ ബോർഡ് ഇളകി വീണു.
കോളജ് റോഡിൽ ദേശസാൽകൃത ബാങ്ക് പ്രവർത്തിക്കുന്ന മന്ദിരത്തിനു മുകളിലുള്ള സ്ഥാപനത്തിന്റെ ബോർഡാണ് ഇളകി വീണത്. വൈകിട്ട് മൂന്നരയോടെയാണ് സംഭവം.
കുട്ടികളടക്കം അനവധി പേർ നടന്നു പോകുന്ന പ്രധാന പാതയിലേക്കാണ് ബോർഡ് ഇളകി വീണത്. തൊട്ടു താഴെ ഉണ്ടായിരുന്ന വൈദ്യുതി ലൈനിൽ നിന്നുള്ള സർവീസ് വയറുകളിൽ തട്ടിയും റോഡിൽ നിർത്തിയിരുന്ന ട്രഷറിയുടെ ജീപ്പിന്റെ മുകളിലേക്കുമായി ഒരു ഭാഗവും വീഴുകയായിരുന്നു.
പൂർണമായി നിലം പൊത്താത്തതിനാൽ വലിയ അപകടം ഒഴിവായി.
കാട്ടാക്കട അഗ്നിരക്ഷാ സേനയെത്തി ബോർഡ് സുരക്ഷിതമായി താഴേക്ക് ഇറക്കി.പട്ടണത്തിൽ പല സ്ഥലത്തും അപകടകരമായ നിലയിൽ അനുമതിയില്ലാതെ കൂറ്റൻ പരസ്യ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
ബഹുനില മന്ദിരങ്ങൾക്ക് മുകളിലും റോഡ് വക്കിലുമുള്ള ഹോഡിങുകൾ ശക്തമായ കാറ്റിൽ എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]