
ഭീമനടി ∙ പെരുമ്പട്ട സി.എച്ച്.മുഹമ്മദ് കോയ സ്മാരക ഗവ.
ഹയർസെക്കൻഡറി സ്കൂളിനുവേണ്ടി ഒന്നരക്കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടം ഉദ്ഘാടനത്തിനു മുൻപേ ചോർന്നൊലിക്കുന്നതായി പരാതി. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതുമൂലമാണ് ഉദ്ഘാടനം നീണ്ടുപോയത്. രണ്ട് മുറികളിലായി ചോർന്നൊലിച്ച് വെള്ളം കെട്ടിക്കിടക്കുകയാണ്.
നിലവിൽ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മൂടിയിട്ടിട്ടുണ്ടെങ്കിലും ചോർച്ച തുടരുകയാണ്.
തീർത്തും അശാസ്ത്രീയമായാണ് കെട്ടിടം നിർമിച്ചതെന്ന് നാട്ടുകാർ പറയുന്നു. നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടി സ്ഥലത്തെ പൊതുപ്രവർത്തകൻ ചീഫ് എൻജിനീയർക്ക് നൽകിയ പരാതിയെത്തുടർന്ന് നിർമാണച്ചുമതലയുള്ള എക്സിക്യൂട്ടീവ് എൻജിനീയർക്ക് അപാകതകൾ ഉണ്ടെങ്കിൽ ഉടൻ പരിഹരിക്കുണമെന്ന് നിർദേശം നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല.
വെസ്റ്റ് എളേരി പഞ്ചായത്തിലെ ഏക ഗവ. ഹയർ സെക്കൻഡറി സ്കൂളാണിത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]