
പാലക്കാട് ∙ കാഴ്ചക്കുറവുള്ള പി.ടി അഞ്ചാമൻ (പാലക്കാട് ടസ്കർ) കാട്ടാനയെ മയക്കുവെടിവച്ചു പിടികൂടി, ചികിത്സ നൽകുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാൻ നാളെ യോഗം ചേരും. ഡിഎഫ്ഒയുടെ നേതൃത്വത്തിലാണു യോഗം.
കാട്ടാനയ്ക്കു കാഴ്ചക്കുറവല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നാണു പ്രാഥമിക വിലയിരുത്തൽ. വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം ആനയെ നിരീക്ഷിച്ചു വരികയാണ്.
മയക്കുവെടി നേരിടുന്നതിനുള്ള ആരോഗ്യം ആനയ്ക്കുണ്ടെന്നും സംഘം വിലയിരുത്തി.
നേരിട്ടും ആനപ്പിണ്ടം പരിശോധിച്ചുമാണ് ആരോഗ്യം ഉറപ്പാക്കുന്നത്. ആന കഞ്ചിക്കോട് കോങ്ങാട്ടുപാടത്താണു നിലയുറപ്പിച്ചിട്ടുള്ളത്.
ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാനുള്ള മുൻകരുതൽ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നുണ്ട്. വെറ്ററിനറി ഡോക്ടർമാരും മയക്കുവെടി വിദഗ്ധരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നുള്ള സമിതി രൂപീകരിച്ചിട്ടുണ്ട്.
ആനയെ നിരീക്ഷിച്ച് റിപ്പോർട്ട് തയാറാക്കിയ ശേഷമാകും മയക്കുവെടി വയ്ക്കാനുള്ള തീയതിയും സ്ഥലവും തീരുമാനിക്കുക.
വാഹനമെത്താനും ആനയെ കിടത്തി ചികിത്സിക്കാനും കഴിയുന്ന പത്തിലേറെ ഇടങ്ങൾ കണ്ടെത്തും. ഇവയിൽ ഏതെങ്കിലുമൊന്നിൽ ആന എത്തിയാൽ മയക്കുവെടി ഉതിർത്ത് ചികിത്സ നൽകും …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]