
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാർ കൊട്ടിഘോഷിച്ചു കൊണ്ടുവന്ന കെ ഫോൺ വൻ പരാജയവും കൊടിയ അഴിമതിയുമാണെന്ന് ഓൾ ഇന്ത്യ പ്രഫഷനൽസ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രഞ്ജിത്ത് ബാലൻ ആരോപിച്ചു. ഒരു വർഷത്തിനുള്ളിൽ 20 ലക്ഷം പേർക്ക് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുമെന്ന് പറഞ്ഞാണ് 2017ൽ സർക്കാർ കെ ഫോൺ തുടങ്ങിയത്.
എന്നാൽ എട്ടുവർഷം കഴിഞ്ഞപ്പോൾ കേവലം ഒരു ലക്ഷം കണക്ഷനുകൾ നൽകാൻ മാത്രമേ കഴിഞ്ഞുള്ളൂ. അതിൽ 24,000 കണക്ഷനുകൾ സർക്കർ ഓഫിസുകളിലേതാണ്.
കെ ഫോൺ കണക്ഷനുകൾ ഉപേക്ഷിച്ച് മറ്റു സേവനദാതാക്കളിലേക്ക് മാറാൻ ഈ വകുപ്പുകൾ സർക്കാരിന് അപേക്ഷ നൽകിയിരിക്കുകയാണ്.
അടിക്കടിയുണ്ടാകുന്ന തടസ്സങ്ങൾ, വേഗതക്കുറവ്, പരാതികൾ പരിഹരിക്കാനെടുക്കുന്ന കാലതാമസം ഇവയെല്ലാം കെ ഫോണിനെ പരാജയമാക്കി മാറ്റി. വലിയ അഴിമതിയാണ് കെ ഫോൺ എന്ന് പ്രതിപക്ഷം നേരത്തേ പറഞ്ഞിരുന്നു.
1500 കോടിയുടെ പദ്ധതിയെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. സത്യത്തിൽ 1500 കോടിക്ക് എന്താണ് നടന്നതെന്ന് ആർക്കും ഒരു നിശ്ചയവുമില്ല.
എഐ ക്യാമറ അഴിമതിയിൽ ഭാഗമായ കമ്പനികൾ ഈ കെഫോൺ അഴിമതിയിലും ഉൾപ്പെട്ടിട്ടുണ്ടെന്നുമുള്ള ആരോപണവും ശക്തമാണെന്ന് രഞ്ജിത്ത് ബാലൻ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]