ആലപ്പുഴ ∙ അന്ത്യനിദ്രയിലായവർക്കരികിൽ തുറന്ന പുസ്തകം പോലെ കുടുംബ ചരിത്രവും. ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിലെ കരിക്കംപള്ളിൽ കുടുംബ കല്ലറയിൽ അടക്കം ചെയ്തവരുടെ പേരുകൾക്കൊപ്പമുള്ള ക്യുആർ കോഡ് സ്കാൻ ചെയ്താൽ അവരുടെ ജീവചരിത്രവും കുടുംബ ചരിത്രവും അറിയാം.
ആലപ്പുഴ തത്തംപള്ളി വാർഡ് മഠം റോഡ് ടിആർഎ 3 കരിക്കംപള്ളിൽ കെ.ടി.മത്തായി, ഭാര്യ റോസമ്മ മത്തായി എന്നിവരുടെ കുടുംബ കല്ലറയുടെ മുകളിലാണു ലോഹ നിർമിത ക്യുആർ ഫലകം സ്ഥാപിച്ചത്. മൊബൈൽ ഫോണിൽ സ്കാൻ ചെയ്താൽ ലഭിക്കുന്ന ലിങ്കിലൂടെ പരേതരുടെ ജീവചരിത്രം, കുടുംബാംഗങ്ങൾ, ഫോട്ടോ, വിഡിയോ തുടങ്ങിയവ ഉൾപ്പെട്ട
ഡിജിറ്റൽ ശേഖരമാണ് കാണാനാകുക. ആദരാഞ്ജലി അർപ്പിക്കാനും വിസിറ്റേഴ്സ് ബുക്കിൽ കുറിപ്പ് രേഖപ്പെടുത്താനും സൗകര്യമുണ്ട്.
ആലപ്പുഴയിൽ അഭിഭാഷകനും ആലപ്പുഴ ബാർ അസോസിയേഷൻ പ്രസിഡന്റുമായിരുന്ന കെ.ടി.മത്തായി 2011 ഡിസംബർ 11നാണു മരിച്ചത്.
ഭാര്യ റോസമ്മ 2016 ഏപ്രിൽ 22നും. ഇവരുടെ മകൻ തോമസ് മത്തായി കരിക്കംപള്ളിൽ സമൂഹമാധ്യമത്തിൽ കണ്ട
വിഡിയോയിൽ നിന്നാണ് ആശയം ലഭിച്ചത്. മേയ് മുതൽ വെബ്സൈറ്റിൽ വിവരങ്ങൾ ചേർത്തു തുടങ്ങി.
ഐടി ഉദ്യോഗസ്ഥരായ കൊച്ചുമകൾ റിച്ച റോസ് മൈക്കിളും ഭർത്താവ് കുര്യാസ് പോൾ ആന്റണി ലൂക്കും ചേർന്നാണു ജൂണിൽ ക്യുആർ കോഡ് കല്ലറയിൽ പതിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

