തിരുവനന്തപുരം ∙ ലക്ഷങ്ങൾ വിലമതിക്കുന്ന പക്ഷികളും മൃഗങ്ങളും മൃഗശാലയിൽ ചാകുന്നതു മേൽനോട്ടത്തിലെ വീഴ്ച മൂലമെന്ന് ആക്ഷേപം. എമുവും ഒട്ടകപക്ഷിയുമാണ് അടുത്തിടെ ചത്തത്.
ഇത് കൂടാതെ കഴിഞ്ഞ മാസം മാനും ചത്തു. ലക്ഷങ്ങൾ വിലമതിക്കുന്ന മക്കാവു തത്ത മൃഗശാലയിൽ നിന്ന് പറന്നു പോയി.
ഇതുവരെയും അതിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വനംവകുപ്പ് പിടിച്ചു നൽകിയ തത്തകൾക്കും ഇവിടെ കൂട്ടമരണം സംഭവിച്ചു.
ഇതൊന്നും പുറംലോകം അറിഞ്ഞുമില്ല. പുതുതായി പണികഴിപ്പിച്ച തുറന്ന കൂട്ടിലേക്ക് മാറ്റുന്നതിനിടെയാണ്
എമു ചത്തത്.
ഓടിച്ചിട്ട് പിടികൂടിയപ്പോൾ സംഭവിച്ച പരുക്കാണു മരണ കാരണമെന്നാണ് വിവരം.
ഒട്ടകപക്ഷിയും ചാകാൻ കാരണം ഇതുപോലെ കൂടുമാറ്റത്തിനിടയാണെന്നു പറയുന്നു. നിയമവിരുദ്ധമായി പ്രദർശിപ്പിച്ചതിന്റെ പേരിൽ വനംവകുപ്പ് നിരത്തുകളിൽ നിന്ന് പിടിച്ചെടുക്കുകയും പിന്നീട് മൃഗശാലയ്ക്കു കൈമാറുകയും ചെയ്ത നൂറോളം തത്തകളിൽ ഇപ്പോൾ അവശേഷിക്കുന്നത് 20 എണ്ണമാണ്.
മാൻ, ഹനുമാൻ കുരങ്ങ് എന്നിവ ചാടിപ്പോയ സംഭവങ്ങളും ഇവിടെ ഉണ്ടായി.
പക്ഷികളും മൃഗങ്ങളും കുറയുന്നതോടെ കാഴ്ചക്കാർ മൃഗശാലയെ കൈവിടുന്ന സ്ഥിതി വരും.പല കൂട്ടിലും ഇപ്പോൾ മൃഗങ്ങളില്ലാത്ത സ്ഥിതിയാണ്. മൃഗത്തിന്റെ പേര് എഴുതിയ ബോർഡ് മാത്രമാണുള്ളത്.
സ്കൂൾ കുട്ടികളടക്കം കാര്യമായി ഇവിടെയൊന്നും കാണാനില്ലെന്നു പറഞ്ഞു നിരാശയോടെ മടങ്ങുകയാണ്. ബാക്കി മൃഗങ്ങളും കൂടി ഇല്ലാതായാൽ മൃഗശാല അടച്ചിടേണ്ട ഗതി വരുമെന്ന് അധികൃതർ തിരിച്ചറിയുന്നില്ല. ജീവനക്കാർ ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നാണ് ജനങ്ങൾ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]