ഫയൽ അദാലത്ത് ഇന്ന്
തിരുവനന്തപുരം∙ കോർപറേഷനിൽ വിവിധ കാരണങ്ങളാൽ തീരുമാനമാകാത്ത ഫയലുകൾ തീർപ്പാക്കാനായി സംഘടിപ്പിക്കുന്ന ഫയൽ അദാലത്തിന് ഇന്ന് തുടക്കമാകും.രാവിലെ 10ന് ഉള്ളൂർ സോണൽ ഓഫിസിൽ അദാലത്ത് ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കു 2 മുതൽ ശ്രീകാര്യം സോണൽ ഓഫിസിലും അദാലത്ത് നടക്കും.
മേയർ ആര്യാരാജേന്ദ്രൻ അദാലത്തിന് നേതൃത്വം നൽകും. നാളെ രാവിലെ 10ന് നേമം സോണലിലും ഉച്ചയ്ക്കു 2ന് വിഴിഞ്ഞത്തും 30ന് രാവിലെ 10ന് കടകംപള്ളിയിലും 11.30നു കഴക്കൂട്ടത്തും 3നു ആറ്റിപ്രയിലും 31ന് രാവിലെ 10നു തിരുവല്ലത്തും 11.30നു കുടപ്പനക്കുന്നിലും ഓഗസ്റ്റ് 1നു രാവിലെ 10.30നു കുടപ്പനക്കുന്നിലും ഉച്ചയ്ക്കു 2ന് വട്ടിയൂർക്കാവിലും 2നും 4നും കോർപറേഷൻ ആസ്ഥാനത്തും അദാലത്ത് നടക്കും.
സ്പോട് അഡ്മിഷൻ
നെടുമങ്ങാട്∙ ഗവ.
പോളിടെക്നിക് കോളജിൽ മൂന്നു വർഷത്തെ റഗുലർ ഡിപ്ലോമ പ്രവേശനത്തിനായി ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ 31ന് രാവിലെ 9 മുതൽ നടക്കും. 2025-26 വർഷത്തേക്കുള്ള ഡിപ്ലോമ പ്രവേശനത്തിൽ ഓൺലൈനായി ഇതുവരെ അപേക്ഷ നൽകാത്തവർക്ക് ഓൺലൈനായോ നേരിട്ട് സ്ഥാപനത്തിൽ ഹാജരായും അപേക്ഷ നൽകാം.
വിവരങ്ങൾക്ക്: www.polyadmission.org/let. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]