
ഒറ്റപ്പാലം∙ മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽ ഭാര്യയും ഉറ്റവരും ഉൾപ്പെടെ 11 പേരെ നഷ്ടപ്പെട്ട നൗഫലിനെ മലയാളി മറന്നുകാണില്ല.
ദുരന്തം വേട്ടയാടിയ നൗഫലിന്റെ കുടുംബത്തിലെ ഇളമുറക്കാരൻ പി.മുഹമ്മദ് ഷഹബാസും സഹപാഠി കെ.വി.ഫെബിനും ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സ് ശാസ്ത്രമേളയിൽ അവതരിപ്പിച്ചതു പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി തിരിച്ചറിയാൻ കഴിയുന്ന പ്രവർത്തനമാതൃക.ഷഹബാസിന്റെ അമ്മൂമ്മയുടെ സഹോദരീപുത്രി സജിനയുടെ ഭർത്താവാണു നൗഫൽ. സജിനയും മക്കളും ഉൾപ്പെടെ ഒരു കുടുംബത്തിലെ 11 പേരെയാണു ദുരന്തം തട്ടിയെടുത്തത്.
വിദേശത്തായിരുന്ന നൗഫൽ മാത്രം രക്ഷപ്പെട്ടു. അന്നു ചൂരൽമലയിലേക്കു കുടുംബത്തോടൊപ്പം പോയ ഷഹബാസിന്റെ മനസ്സിൽ നിന്നു ദുരന്തത്തിന്റെ നടുക്കുന്ന കാഴ്ചകൾ ഇപ്പോഴും മാഞ്ഞിട്ടില്ല.
ഇതായിരുന്നു ‘ഡിസാസ്റ്റർ അലർട്ട് സിസ്റ്റം’ എന്ന ആശയം രൂപപ്പെടുത്താനുള്ള പ്രേരണ.
ജലാശയങ്ങളിൽ സ്ഥാപിക്കുന്ന വാട്ടർ ലെവൽ സെൻസർ വഴിയാണു സംവിധാനത്തിന്റെ പ്രവർത്തനം.ജലാശയങ്ങളിൽ വെള്ളം ക്രമാതീതമായി ഉയരുമ്പോൾ സമീപവാസികൾക്കു മുന്നറിയിപ്പു ലഭിക്കുന്ന സംവിധാനമാണു കൂറ്റനാട് കെന്റ് പബ്ലിക് സ്കൂൾ വിദ്യാർഥികളായ ഷഹബാസും ഫെബിനും പരിചയപ്പെടുത്തിയത്. ഭൂമിയിൽ ഉണ്ടാകുന്ന ചെറുചലനങ്ങൾ പോലും തിരിച്ചറിയാനാകുന്ന സെൻസറുകൾ വഴി ഉരുൾപൊട്ടലും ഭൂചലനവുമെല്ലാം നേരത്തെ അറിയിനാകുമെന്നും ജനങ്ങളെ ഒഴിപ്പിക്കാനാകുമെന്നും വിദ്യാർഥികൾ വിശദീകരിക്കുന്നു. സൗരോർജത്തിലും പ്രവർത്തിക്കാവുന്ന സംവിധാനമാണിത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]