കോട്ടയം ∙ മെഡിക്കൽ കോളജ് ബൈപാസ് റോഡിൽ ചുങ്കം പാലത്തിന് സമീപം വൻ ഗതാഗതക്കുരുക്ക്. വഴിയരികിൽ വലിയ മരത്തടികൾ കൂട്ടിയിട്ടിരിക്കുന്നതാണ് കാരണം.
റോഡരികിൽ ഇടയില്ലാത്തതിനാൽ പല വാഹനങ്ങളും റോഡിലേക്ക് കയറ്റിയാണ് പാർക്ക് ചെയ്യുന്നത്. രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
പലപ്പോഴും ആംബുലൻസുകളും കുരുക്കിൽപ്പെടുന്നുണ്ട്. മരത്തടികൾ നീക്കണമെന്ന ആവശ്യം ശക്തമാണ്.റോഡിലേക്ക് ചാഞ്ഞുനിന്ന കൂറ്റൻ മരം ഒന്നര മാസം മുൻപ് കടപുഴകി വീണിരുന്നു.
മരം വെട്ടിയെങ്കിലും തടി വഴിയരികത്തു കൂട്ടിയിട്ടിരിക്കുകയാണ്.
സമീപത്തെ കടകളിലെത്തുന്ന വാഹനങ്ങൾ റോഡിലേക്ക് കയറ്റി പാർക്കു ചെയ്യുന്നതും കുരുക്ക് കൂടുതൽ രൂക്ഷമാക്കുന്നു.മെഡിക്കൽ കോളജിലേക്കു എളുപ്പത്തിലെത്താവുന്ന പ്രധാന വഴിയാണിത്. ചങ്ങനാശേരി, കുമരകം ഭാഗങ്ങളിൽനിന്നും നഗരത്തിൽ നിന്നും മെഡിക്കൽ കോളജ് ആശുപത്രി, എംജി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലേക്കു പോകുന്ന നൂറുകണക്കിന് വാഹനങ്ങളാണ് കുരുക്കിലകപ്പെടുന്നത്. സമീപത്തു തന്നെയാണ് സിഎംഎസ് കോളജ് ഹയർസെക്കൻഡറി സ്കൂളും സിഎൻഐ ടീച്ചർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടും ഉള്ളത്.ഉടൻ മരത്തടികൾ നീക്കം ചെയ്യണമെന്നും അനധികൃതമായി റോഡിൽ പാർക്കു ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]