വിതുര∙ ശക്തമായ കാറ്റിൽ റോഡിനു സമീപം നിന്ന വൻ മരം കടപുഴകിയത് എതിർ വശത്തെ ആളൊഴിഞ്ഞ പുരയിടത്തിലേക്ക്. ഈ പുരയിടത്തിനു ഇരു വശത്തും വീടുകൾ ഉണ്ടായിരുന്നു.
വീടുകളുടെ ഭാഗത്തേയ്ക്ക് മരം പതിക്കാത്തത് വൻ ദുരന്തം ഒഴിവാക്കി. മരം വന്ന് പതിച്ച ഭാഗം കാട് പിടിച്ച് കിടക്കുകയായിരുന്നു.
തൊളിക്കോട് പഞ്ചായത്തിലെ പനയ്ക്കോട്– അരുവിയോട് റോഡിൽ ഇന്നലെ ഉച്ചയോടെ ആയിരുന്നു സംഭവം.
നെല്ലി മരമാണ് കടപുഴകിയത്. രാവിലെ മുതൽ ശക്തമായ മഴ പ്രദേശത്ത് പെയ്തിരുന്നു.
കാറ്റും വീശിയിരുന്നു. ഇതിനിടെയാണ് റോഡിനു സമീപം നിന്ന മരം കടപുഴകിയത്.
ഒരു മണിക്കൂറിലേറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ലൈനുകളും തകർന്നു.
പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വിതുരയിൽ നിന്ന് ഫയർ ഫോഴ്സ് സംഘം എത്തിയാണ് മരം മുറിച്ചു നീക്കിയത്.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ജെ.പ്രേംരാജ്, ഫയർമാൻമാരായ എസ്.പ്രതീഷ്, എസ്.അനൂപ്, കെ.പി.അരുൺ എന്നിവർ ദൗത്യത്തിൽ പങ്കു ചേർന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]