തിരുവനന്തപുരം∙ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയ കൊല്ലം മുഖത്തല സ്വദേശി രേഷ്മയെ, 3 വർഷം മുൻപും സമാന കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നതായി പൊലീസ്. അന്ന് തമ്പാനൂർ പൊലീസ് സ്റ്റേഷനിലായിരുന്നു രേഷ്മയ്ക്കെതിരായ കേസ്. റെയിൽവേ ഉദ്യോഗസ്ഥ ചമഞ്ഞും റെയിൽവേയുടെ പേരിൽ രേഖകളും നിയമന ഉത്തരവും വ്യാജമായി നിർമിച്ചും തട്ടിപ്പ് നടത്തിയതിനാണ് രേഷ്മയെ കഴിഞ്ഞ ദിവസം പേട്ട
പൊലീസ് അറസ്റ്റ് ചെയ്തത്.
മണക്കാട് സ്വദേശിയായ യുവതിയെയും സഹോദരനെയും കബളിപ്പിച്ച് 4.5 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. യുവതിക്ക് തിരുവനന്തപുരം ഡിവിഷനിൽ ജൂനിയർ ക്ലാർക്കായും സഹോദരന് കമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്കായും ജോലി തരപ്പെടുത്തി നൽകാമെന്നായിരുന്നു വാഗ്ദാനം. രേഷ്മ റെയിൽവേയിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]