കോട്ടിക്കുളം ∙ രൂക്ഷമായ കടൽ വേലിയേറ്റത്തിൽ ഇന്നലെയും തൃക്കണ്ണാട് തീരത്ത് കനത്ത നാശം. രാവിലെ 10ന് ഉണ്ടായ വേലിയേറ്റത്തിൽ കോട്ടിക്കുളം ചിറമ്മൽ പ്രദേശത്തെ ഒരു വീടിന്റെ അടുക്കളയിലെ പടിഞ്ഞാറു ഭാഗത്തെ ചുമർ കടൽ തുരന്നു.
വീട്ടുകാരോട് മാറിത്താമസിക്കാൻ പഞ്ചായത്തധികൃതർ നിർദേശിച്ചിട്ടുണ്ട്. ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി.
ലക്ഷ്മി, കാഞ്ഞങ്ങാട് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ ടെസ്സി എന്നിവർ സ്ഥലം സന്ദർശിച്ചു.കോട്ടിക്കുളം കുരുംബ ക്ഷേത്രംവക പണിത കൊടുങ്ങല്ലൂർ മണ്ഡപം സമീപമുള്ള മത്സ്യസാമഗ്രികൾ സൂക്ഷിക്കുന്ന കെട്ടിടത്തിന്റെ മൂന്നാമത്തെ മുറിയിലും കടൽ തുരന്നുകയറി.
രണ്ടാഴ്ച മുൻപ് ഇതേ കെട്ടിടത്തിന്റെ രണ്ടാമത്തെ മുറി കടലാക്രമണത്തിൽ നിലംപതിച്ചിരുന്നു. ഈ കെട്ടിടത്തിൽ ഇനി ശേഷിക്കുന്നത് ഒരു മുറിമാത്രമാണ്.
കൊടുങ്ങല്ലൂർ മണ്ഡപത്തിന്റെ വടക്കു പടിഞ്ഞാറുള്ള കോൺക്രീറ്റ് തൂൺ കടലാക്രമണത്തിൽ വീണ്ടും ചെരിഞ്ഞു. മണ്ഡപത്തിന്റെ വടക്കേ മുകൾഭാഗം താഴ്ന്നു.
ഇപ്പോൾ കൊടുങ്ങല്ലൂർ മണ്ഡപം ഏതുനിമിഷവും പൂർണമായും തകരുമെന്ന സ്ഥിതിയിലാണുള്ളത്. കോട്ടിക്കുളം ഗോപാലപ്പേട്ടയിൽ കുരുംബ ഭഗവതി ക്ഷേത്രം പണിത കെട്ടിടത്തിനരികിൽവരെ തിരമാലകൾ കയറിയതുകൊണ്ട് കെട്ടിടത്തിനു ചുറ്റും കുരുംബ ക്ഷേത്ര ഭരണസമിതിയുടെ നേതൃത്വത്തിൽ മുന്നൂറോളം മണൽചാക്കുകൾ അട്ടിയിട്ട് കെട്ടിടത്തെ താൽക്കാലികമായി സംരക്ഷിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]