
പാലക്കാട് ∙ കാഴ്ചക്കുറവുള്ള പി.ടി– അഞ്ചാമൻ (പാലക്കാട് ടസ്കർ) കാട്ടാനയെ മയക്കുവെടിവച്ചു പിടികൂടി, ചികിത്സ നൽകുന്നതിനു മുന്നോടിയായി ദൗത്യസംഘം നിരീക്ഷണം തുടങ്ങി. ആനയുടെ ആരോഗ്യ സ്ഥിതിയാണ് ആദ്യം പരിശോധിക്കുക.
മയക്കുവെടി നേരിടു ന്നതിനുള്ള ആരോഗ്യം ആനയ്ക്കുണ്ടെന്ന് ഉറപ്പാക്കും. നേരിട്ടും ആനപ്പിണ്ടം പരിശോധിച്ചുമാണ് ആരോഗ്യം ഉറപ്പാക്കുക. ആനപ്പിണ്ടം പരിശോധിച്ച് അണുബാധ ഉൾപ്പെടെ രോഗങ്ങൾ കണ്ടെത്താമെന്നു വിദഗ്ധർ പറയുന്നു.
വെറ്ററിനറി ഡോക്ടർമാരും മയക്കുവെടി വിദഗ്ധരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നുള്ള സമിതി രൂപീകരിച്ചിട്ടുണ്ട്.
ആനയെ നിരീക്ഷിച്ച് റിപ്പോർട്ട് തയാറാക്കിയശേഷമാകും മയക്കുവെടി വയ്ക്കാനുള്ള തീയതിയും സ്ഥലവും തീരുമാനിക്കുക. വാഹനമെത്താനും ആനയെ കിടത്തി ചികിത്സിക്കാനും കഴിയുന്ന സ്ഥലമാണു തിരഞ്ഞെടുക്കുക.
ഇത്തരത്തിൽ പത്തിലേറെ ഇടങ്ങൾ കണ്ടെത്തും. ഇവയിൽ ഏതെങ്കിലുമൊന്നിൽ ആന എത്തിയാൽ മയക്കുവെടി ഉതിർക്കും.
ശേഷം ചികിത്സ നൽകും. മന്ത്രി എ.കെ.ശശീന്ദ്രൻ കഴിഞ്ഞദിവസം വാളയാർ റേഞ്ച് ഓഫിസറിൽ നിന്നു വിവരങ്ങൾ തേടിയിരുന്നു.
ആനയുടെ ചിത്രങ്ങളും പരിശോധിച്ചു.
കാട്ടാന മരുന്നു ചേർത്തുള്ള പഴങ്ങൾ കഴിക്കാത്തതിനാൽ മയക്കുവെടിവച്ചു പിടികൂടി ചികിത്സ നൽകുന്നതാണു നല്ലതെന്നു വിദഗ്ധസമിതി ഫോറസ്റ്റ് ചീഫ് കൺസർവേറ്റർക്കു റിപ്പോർട്ട് നൽകിയിരുന്നു. ആനയുടെ ഇടതു കണ്ണിനു നേരത്തെ കാഴ്ച നഷ്ടപ്പെട്ടു.
വലതു കണ്ണിനും കാഴ്ചക്കുറവ് കണ്ടെത്തിയതിനെ തുടർന്നാണു ചികിത്സ തീരുമാനിച്ചത്. കാഴ്ചക്കുറവ് പരിഹരിക്കാനും കണ്ണിലെ നീരൊഴുക്ക് തടയാനും വേദന കുറയ്ക്കാനുമുള്ള മരുന്നാണു നൽകുക.
പൈനാപ്പിളിൽ മരുന്നു ചേർത്ത് കാട്ടിൽ നിക്ഷേപിച്ചെങ്കിലും ആന ഒരു തവണ മാത്രമാണു കഴിച്ചത്. തുടർന്നാണു മയക്കി ചികിത്സിക്കാൻ തീരുമാനിച്ചത്. തമിഴ്നാട്ടിലെ കാടുകളിൽ നിന്നു തിരിച്ചെത്തിയപ്പോഴാണു ഇക്കഴിഞ്ഞ 12നു പി.ടി–അഞ്ചാമനു വലതു കണ്ണിനും കാഴ്ചക്കുറവുള്ളതായി കണ്ടെത്തിയത്.
കണ്ടെത്തി
∙ രണ്ടുദിവസം നിരീക്ഷണസംഘം അന്വേഷിച്ചിട്ടും കാണാതിരുന്ന പി.ടി.അഞ്ചാമൻ കാട്ടാനയെ ഇന്നലെ പുലർച്ചെ മലമ്പുഴയിൽ നിന്നു കണ്ടെത്തി.
മാന്തുരത്തി കാടിനോടു ചേർന്നുള്ള പാറക്കെട്ടിനു മുകളിലാണ് ആനയെ കണ്ടത്. പിന്നീട് ആന മാന്തുരുത്തി കാട്ടിൽ നിലയുറപ്പിച്ചു.
നിരീക്ഷണ സംഘം പിന്തുടരുന്നുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]