
ശ്രീകണ്ഠപുരം ∙ മേഖലയിൽ വ്യാപകമായ കുന്നിടിച്ചിൽ. വേനൽക്കാലത്ത് തോന്നിയപോലെ മണ്ണെടുത്ത സ്ഥലത്തെല്ലാം കുന്നിടിയുകയാണ്.
റോഡു പണിയുടെ ഭാഗമായി പല സ്ഥലത്തും വ്യാപകമായി മണ്ണിടിച്ചിട്ടുണ്ട്. മഴ തുടങ്ങിയതോടെ ഈ ഭാഗത്തെല്ലാം അപകടഭീഷണി നിലനിൽക്കുകയാണ്. ശ്രീകണ്ഠപുരം ടൗണിന്റെ പല ഭാഗങ്ങളിലും മണ്ണിടിയുന്നുണ്ട്.
ചില സ്ഥലത്തെല്ലാം വൻ മരങ്ങൾ ഇളകിവീഴാറായ നിലയിൽ കിടക്കുകയാണ്. ശ്രീകണ്ഠപുരം പയ്യാവൂർ റോഡിൽ നെടുങ്ങോം, ചുണ്ടപ്പറമ്പ് ഭാഗത്തെല്ലാം റോഡരികിലെ കുന്നുകളിൽ വൻമരങ്ങൾ ഇളകി വീഴാറായ നിലയിൽ കിടക്കുകയാണ്.
പഴയങ്ങാടിക്കും പൊടിക്കളത്തിനും ഇടയിൽ മണ്ണിടിയുന്നുണ്ട്.
ശ്രീകണ്ഠപുരം ടൗണിലെ ചില കെട്ടിടങ്ങളോടു ചേർന്ന് മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. ഷോപ്പിങ് കോംപ്ലക്സുകളുടെ പരിസരത്താണ് ഈ പ്രശ്നം.
ചെങ്ങളായി മാർക്കറ്റിന് സമീപം ചെങ്ങളായി എംഎൽപി സ്കൂൾ കെട്ടിടത്തിന്റെ ഒരുഭാഗത്തും മണ്ണിടിയുകയാണ്. അശാസ്ത്രീയമായി കുന്നിടിച്ചു നിരത്തുന്നവരാണ് ഈ പ്രശ്നങ്ങൾക്കെല്ലാം കാരണക്കാർ.
കേരളത്തിന്റെ ഭൂമിശാസ്ത്രവും, പ്രകൃതി ഘടനയും നോക്കാതെ കുന്നിടിക്കുന്നതിന്റെ ദുരന്ത ഫലങ്ങൾ പരിസ്ഥിതി പ്രവർത്തകർ നേരത്തെ ചൂണ്ടിക്കാട്ടിയെങ്കിലും ആരും കാര്യമായി എടുക്കാത്തതാണ് ഇപ്പോഴത്തെ ഭീഷണികൾക്ക് കാരണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]