
കട്ടപ്പന∙ നവീകരണ ജോലി പൂർത്തിയാക്കി നാലുമാസം പിന്നിടുന്നതിനു മുൻപ് ടാറിങ് ഇളകി മാറുന്നു. നഗരത്തിലെ ശാന്തിനഗർ റോഡിലാണ് ദുരിതം. ദേശീയപാതയുടെ ഭാഗത്തു നിന്ന് ഈ റോഡിലേക്കുള്ള പ്രവേശനഭാഗം കുത്തിറക്കവും വളവുകൾ നിറഞ്ഞതുമാണ്.
ഇവിടെ ടാറിങ് തകർന്നതോടെ നഗരസഭയിൽ നിന്ന് ഒൻപതുലക്ഷം രൂപ മുടക്കി നാലുമാസം മുൻപ് 150 മീറ്റർ ദൂരമാണ് ടാർ ചെയ്തത്. കുത്തിറക്കമിറങ്ങി വളവ് തിരിയുന്ന ഭാഗത്തെ ടാറിങ്ങാണ് ഇപ്പോൾ ഇളകിമാറിത്തുടങ്ങിയിരിക്കുന്നത്. ചെറിയ കുഴികളിൽ വെള്ളം കെട്ടിക്കിടക്കാൻ തുടങ്ങിയതോടെ ടാറിങ് വേഗത്തിൽ നശിക്കുന്ന സ്ഥിതിയാണ്.
ഐറിഷ് ഓട
ഉൾപ്പെടെ നിർമിച്ചിട്ടുണ്ടെങ്കിലും ചിലയിടങ്ങളിൽ റോഡിലൂടെ വെള്ളമൊഴുകുന്നുണ്ട്. നവീകരണത്തിലുണ്ടായ അപാകത ഉൾപ്പെടെയാണ് ടാറിങ് ഇളകാൻ കാരണമെന്നാണ് നാട്ടുകാരുടെ പരാതി.
ടാറിങ് ഇളകിയ ഭാഗം പരിശോധിച്ച് നടപടിയെടുക്കുമെന്ന് വാർഡ് കൗൺസിലർ ജാൻസി ബേബി പറഞ്ഞു. ഈ റോഡിന്റെ മറുവശവും തകർന്ന നിലയിലാണ്.
ഇവിടം ടാർ ചെയ്യാനായി നഗരസഭയിൽ നിന്ന് നാലുലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടി പൂർത്തിയാക്കിയിട്ടുണ്ട്. മഴ മാറിക്കഴിഞ്ഞാൽ ടാറിങ് ജോലികൾ ആരംഭിക്കുമെന്നും ജാൻസി ബേബി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]