
മൂലമറ്റം ∙ വാഗമൺ റൂട്ടിലെ ചാത്തൻപാറയിൽ വിനോദസഞ്ചാരി കൊക്കയിൽ വീണു മരിച്ച സംഭവത്തിൽ അഗ്നിരക്ഷാസേന നടത്തിയത് ശ്രമകരമായ പ്രവർത്തനം. വ്യാഴാഴ്ച രാത്രി 08.26 നാണ് മൂലമറ്റം ഫയർ സ്റ്റേഷനിൽ അപകട
വിവരം എത്തുന്നത്. ഈ സമയം മൂലമറ്റം അഗ്നിരക്ഷാസേന കുളമാവിലെ റോഡിൽ വീണ മരം മുറിക്കുന്നതിനായി പോയിരിക്കുകയായിരുന്നു.
തുടർന്ന് തൊടുപുഴ ഫയർ സ്റ്റേഷനിൽ നിന്നു സേന പുറപ്പെട്ടു. 9.30ന് രണ്ടു സേനകളും അപകടസ്ഥലത്ത് എത്തി. കൊടും തണുപ്പും, ശക്തമായ കാറ്റും മഴയുമായിരുന്നു പ്രദേശത്ത്.
ഇതോടൊപ്പം കോടമഞ്ഞും ഇറങ്ങിയതോടെ രക്ഷാപ്രവർത്തനം ദുരിതമായി.
തൊടുപുഴ യൂണിറ്റിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.എ.ജാഫർഖാൻ, ഫയർ & റെസ്ക്യു ഓഫിസർ ടി.കെ.വിവേക്, മൂലമറ്റം യൂണിറ്റിലെ ഫയർ & റെസ്ക്യു ഓഫിസർ ഷിന്റോ ജോസ്, ഫയർ & റെസ്ക്യു ഓഫിസർ (ഡ്രൈവർ) ജിബി പി.വരമ്പനാട്ട് എന്നിവർ സേഫ്റ്റി ഹാർനസ്, റോപ്, അനുബന്ധ ഉപകരണങ്ങളും ധരിച്ച് വാക്കി ടോക്കിയുമായി ചെങ്കുത്തായ പാറയിലൂടെ താഴേക്കിറങ്ങി.
പാറപ്പുറത്തെ വഴുവഴുപ്പും മുൾപ്പടർപ്പുകളും തിരച്ചിൽ ദുഷ്കരമാക്കി. ഏകദേശം 350 അടി താഴ്ചയിൽ തോബിയാസിനെ കണ്ടെത്താൻ കഴിഞ്ഞു. തുടർന്ന് ആളെ റെസ്ക്യു നെറ്റിൽ കയറ്റുകയും, മുകളിലേക്ക് എത്തിക്കുമ്പോൾ ശരീരം ഉരയാതിരിക്കാനായി സ്പൈൻ ബോർഡ് ഉപയോഗിക്കുകയും ചെയ്തു.
തുടർന്ന് വാക്കി ടോക്കിയിലൂടെ കൃത്യമായി സന്ദേശം നൽകി മുകളിലുള്ള മറ്റു ജീവനക്കാരുടെ സഹായത്തോടെ കഠിനമായി പരിശ്രമിച്ച് കരയ്ക്ക് എത്തിച്ചു. ആറു മണിക്കൂറിലധികം സമയം പ്രയത്നിച്ചാണ് രക്ഷാപ്രവർത്തകർ ദൗത്യം പൂർത്തിയാക്കിയത്. തുടർന്ന് അഗ്നി രക്ഷാസേനയുടെ ആംബുലൻസിൽ തൊടുപുഴ കാരിക്കോടുള്ള ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. വാഗമൺ റൂട്ടിൽ പലയിടങ്ങളിലായി കൊക്കയിൽ വീണ് പത്തോളം ആളുകൾ സമീപകാലത്തായി അപകടത്തിൽപെട്ടിട്ടുണ്ട്.
ചിലരെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.
മൂലമറ്റം അഗ്നി രക്ഷാ സേനയിൽ നിന്നു സ്റ്റേഷൻ ഓഫിസർ ടി.കെ.അബ്ദുൽ അസീസ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ബിജു സുരേഷ് ജോർജ്, സീനിയർ ഫയർ & റെസ്ക്യു ഓഫിസർമാരായ ജിൻസ് മാത്യു, എ.ഗിരീഷ് കുമാർ, ഫയർ & റെസ്ക്യു ഓഫിസർമാരായ (ഡ്രൈവർ) സുനിൽ എം.കേശവൻ, എം.പി.സിജു, ഫയർ & റെസ്ക്യു ഓഫിസർമാരായ ജയിംസ് തോമസ്, മനു ആന്റണി, എസ്.ആർ.അരവിന്ദ്, തൊടുപുഴ യൂണിറ്റിൽ നിന്നു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ബിജു പി.തോമസ്, സീനിയർ ഫയർ & റെസ്ക്യു ഓഫിസർ എം.എൻ.വിനോദ് കുമാർ, ഫയർ & റെസ്ക്യു ഓഫിസർ (ഡ്രൈവർ) ജോബി കെ.ജോർജ്, ഫയർ & റെസ്ക്യു ഓഫിസർ എഫ്.എസ്.ഫ്രിജിൻ, ഹോം ഗാർഡുമാരായ മാത്യു ജോസഫ്, രാജീവ് ആർ.നായർ എന്നിവർ ദൗത്യത്തിൽ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]