
കളമശേരി ∙ ഇൻക്യുബേഷൻ സെന്ററുകൾ വർധിപ്പിച്ച് സ്റ്റാർട്ടപ്പുകൾക്ക് കൂടുതൽ അവസരങ്ങളൊരുക്കാൻ സീഡിങ് ഫണ്ട് ലഭ്യമാക്കുമെന്നു സ്റ്റാർട്ടപ് ഇന്ത്യ മേധാവി മമത വെങ്കിടേഷ് പറഞ്ഞു. കേരള സ്റ്റാർട്ടപ് മിഷൻ കളമശേരി ഡിജിറ്റൽ ഹബ്ബിൽ സംഘടിപ്പിച്ച കേരള ഇന്നവേഷൻ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കേന്ദ്ര സർക്കാരിന്റെ എല്ലാ വകുപ്പുകളിലും സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേകം ഫണ്ട് ലഭ്യമാണ്.
ഐടി വകുപ്പിന്റെ വിഹിതത്തിനു പുറമേയാണിത്. കേന്ദ്രസർക്കാരിന്റെ ഗവ.
ഇ–മാർക്കറ്റ് (ജിഇഎം-ജെം), 10,000 കോടിയുടെ ഫണ്ട് ഓഫ് ഫണ്ട്, ക്രെഡിറ്റ് ഗാരന്റി സ്കീം എന്നിവ പൂർണമായും ഉപയോഗപ്പെടുത്തണം. രാജ്യത്തെ 48 ശതമാനം സ്റ്റാർട്ടപ്പുകളിലും സ്ഥാപകരോ സഹസ്ഥാപകരോ വനിതകളാണെന്നുള്ളത് അഭിമാനകരമായ കാര്യമാണെന്നും അവർ പറഞ്ഞു.
ക്രിബ് ബയോനെസ്റ്റിന്റെ നവീകരിച്ച വെബ്സൈറ്റ് മമത വെങ്കിടേഷ് പുറത്തിറക്കി.
സംസ്ഥാന ആസൂത്രണ ബോർഡംഗം മിനി സുകുമാരൻ, കേരള സ്റ്റാർട്ടപ് മിഷൻ സിഇഒ അനൂപ് അംബിക, ബയോനെസ്റ്റ് സിഇഒ കെ.അമ്പാടി, ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു.സിനിമ, സംഗീതം, ടെക്നോളജി, ഫിൻടെക്, സാമൂഹിക സംരംഭങ്ങൾ തുടങ്ങിയ മേഖലകളിൽ നിന്നുള്ള നൂറിലധികം പ്രമുഖർ 2 ദിവസത്തെ ഫെസ്റ്റിവലിൽ പങ്കെടുത്തു പ്രഭാഷണം നടത്തും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]