
അതിരപ്പിള്ളി ∙ വെറ്റിലപ്പാറ ഗവ.ഹയർ സെക്കൻഡറി സ്കൂൾ പരിസരം കാട് കയറി ഇഴ ജീവികളുടെ ഭീഷണിയിൽ. മുറ്റം ഒഴിച്ച് കെട്ടിടത്തിന്റെ പിൻഭാഗം മുഴുവൻ കാടുപിടിച്ച നിലയിലാണ്.
തറയുടെ കൽക്കെട്ടിന്റെ വിള്ളലുകളിൽ പാമ്പ് തുടങ്ങിയ ഇഴജന്തുക്കൾ സാന്നിധ്യമുള്ളതായി പറയുന്നു. കഴിഞ്ഞ ദിവസം ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുറ്റത്ത് വിഷപ്പാമ്പിനെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
തുടർന്ന് തറയിലെ ദ്വാരങ്ങൾ അധ്യാപകർ താൽക്കാലികമായി അടച്ചു. സ്കൂൾ പരിസരം വൃത്തിയാക്കിയത് അധ്യയന ആരംഭത്തിൽ മാത്രമാണ്.
വർഷങ്ങൾക്ക് മുൻപ് സ്കൂളിൽ അറ്റകുറ്റപ്പണികൾ നടത്തിയപ്പോൾ ഉപയോഗശൂന്യമായ സാധനങ്ങൾ കെട്ടിടത്തിന്റെ പിൻഭാഗത്താണ് കൂട്ടിയിട്ടിരിക്കുന്നത്.മാസങ്ങൾ കഴിഞ്ഞിട്ടും ഇവയൊന്നും നീക്കം ചെയ്തില്ല. ഒട്ടുമിക്ക ക്ലാസ് മുറികളുടെ ജനലുകളും കാലപ്പഴക്കത്തിൽ ദ്രവിച്ച് അടച്ചിടാൻ കഴിയാത്ത അവസ്ഥയിലാണ്.
ഇതുവഴി ഇഴജന്തുക്കൾ മുറികളിൽ കയറിപ്പറ്റാനും സാധ്യതയേറെയാണ്. കൂടാതെ മേൽക്കൂരയിലേക്കു ചാഞ്ഞ് നിൽക്കുന്ന മരച്ചില്ലകൾ സ്കൂൾ തുറന്ന് മാസങ്ങൾ കഴിഞ്ഞിട്ടും നീക്കം ചെയ്തില്ല.
കാറ്റും മഴയും ശക്തമാകുന്ന സമയങ്ങളിൽ പേടിയോടെയാണ് വിദ്യാർഥികൾ ക്ലാസ് മുറികളിൽ കഴിച്ച് കൂട്ടുന്നത്. മേൽക്കൂരയിലെ ഓട് മാറ്റി ഷീറ്റ് വിരിച്ചെങ്കിലും മഴ പെയ്താൽ ചോർച്ചയ്ക്കു കുറവില്ലെന്നും ആക്ഷേപമുണ്ട്.
സ്കൂൾ വളപ്പിനകത്തും പുറത്തും നിൽക്കുന്ന മരങ്ങൾ ഒരുപോലെ വിദ്യാലയത്തിന് അപകടഭീഷണിയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]