കൊച്ചി ∙ നഗരത്തിലെ മുഖ്യറോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി എൻജിനീയർമാരെ രൂക്ഷമായി വിമർശിച്ച ഹൈക്കോടതി നേരിട്ട് ഹാജരാകാൻ നിർദേശം നൽകി. കലൂർ–കടവന്ത്ര റോഡ്, സ്റ്റേഡിയം ലിങ്ക് റോഡ്, തമ്മനം–പുല്ലേപ്പടി റോഡ് തുടങ്ങിയവയിൽ കുഴികളും അപകടക്കെണികളും ചൂണ്ടിക്കാട്ടിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എൻജിനീയർമാർ 29 ന് ഹാജരാകാൻ നിർദേശിച്ചത്.
തൃശൂരിലെ അവസ്ഥ എന്താണെന്ന് അറിയിക്കണമെന്നും നിർദേശിച്ചു.
തൃശൂരിൽ വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതി റോഡുകളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചത്.
എൻജിനീയർമാർ ഓഫിസിലിരിക്കുകയാണ്. കുഴികൾ ഉണ്ടാകുമ്പോഴല്ല, കുഴികൾ ഉണ്ടാകാതിരിക്കാനാണ് എൻജിനീയർമാർ നോക്കേണ്ടത്.
എച്ച്എംടിയിൽ പുതിയതായി ഉണ്ടാക്കിയ റോഡിലും കുഴിയാണ്.
അശോക റോഡിന്റെ അവസ്ഥ വളരെ മോശമാണ്. കലൂർ ജംക്ഷനിൽ റോഡിനു നടുവിൽ കുഴിയാണ്. കോർപറേഷനിൽ മാത്രമല്ല, എല്ലായിടത്തും ഇതുതന്നെയാണു സ്ഥിതി.
ഹെൽമറ്റ് ഉൾപ്പെടെ വച്ച് എല്ലാ നിയമങ്ങളും പാലിച്ചു റോഡിലൂടെ യാത്ര ചെയ്താലും ഇരുചക്രവാഹനക്കാർ വീടുകളിൽ മടങ്ങി വരുമോയെന്ന് ഉറപ്പില്ല.
അധികാരത്തിൽ ഇരിക്കുന്നവരും ഉദ്യോഗസ്ഥരും കാറിൽ യാത്ര ചെയ്യുന്നതു മൂലമാണ് പ്രശ്നം മനസിലാക്കാത്തത്. അപകട
സാധ്യതയുളളയിടത്ത് അടയാളങ്ങൾ വയ്ക്കണം. കുഴിയുണ്ടെങ്കിൽ ബോർഡ് വയ്ക്കാത്തത് എന്തുകൊണ്ടാണ്? അങ്ങനെയെങ്കിൽ റോഡ് മുഴുവൻ ബോർഡായിരിക്കും.
അധികാരത്തിലിരിക്കുന്നവർക്കും എൻജിനീയർമാർക്കും സഹാനുഭൂതി വേണമെന്നും കോടതി പറഞ്ഞു.
ഹൈക്കോടതിയുടെ ചോദ്യങ്ങൾ
∙മോശം റോഡ് മൂലം അപകടങ്ങളിൽ ജനങ്ങൾ മരിക്കുന്നില്ലെന്ന് ഉറപ്പുപറയാൻ സർക്കാരിനു പറ്റുമോ?
∙എൻജിനീയർമാർ എന്തിനാണ് ശമ്പളം വാങ്ങുന്നത്?
∙എത്ര പേർ റോഡിൽ മരിക്കണം?
∙തൃശൂരിലെ ആദ്യ സംഭവത്തെ തുടർന്നു നടപടി സ്വീകരിച്ചോ?
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]