
ഇന്ന്
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത
∙ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് .
∙ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത
∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
മെഡിക്കൽ ക്യാംപ്
കല്ലറ∙ മുതുവിള റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 27 ന് രാവിലെ 9. 30 മുതൽ മുതുവിള എസ്കെവി യുപിഎസിൽ സൗജന്യ മെഡിക്കൽ ക്യാംപും മരുന്നു വിതരണവും നടക്കും.പകർച്ചപ്പനി പ്രതിരോധ ഹോമിയോ മരുന്നു വിതരണവും സംഘടിപ്പിച്ചിട്ടുണ്ട്.
നെയ്യാറ്റിൻകര ∙ തിരുമംഗലം റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ 27ന് 10 മുതൽ വ്ലാങ്ങാമുറി ലോഗോസ് പാസ്റ്ററൽ സെന്ററിൽ മെഡിക്കൽ ക്യാംപ് നടത്തും.
കെ.ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. നിംസ് മെഡിസിറ്റിയിലെ ജനറൽ ഫിസിഷ്യൻ ഡോ.
ഷഹബാസ് സൈലുവും മെഡിക്കൽ കോളജിലെ അസ്ഥി രോഗ വിദഗ്ധൻ ഡോ. ശബരിശ്രീയും നേതൃത്വം നൽകും.
സെക്യൂരിറ്റി സ്റ്റാഫ്
തിരുവനന്തപുരം ∙ ജഗതി സർക്കാർ ബധിര വിദ്യാലയത്തിൽ സെക്യൂരിറ്റി സ്റ്റാഫിന്റെ ഒഴിവ്.
അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 28ന് 11ന് അഭിമുഖത്തിന് സ്കൂളിൽ ഹാജരാകണം. ഡ്രൈവിങ് ലൈസൻസ് അഭികാമ്യം.
ഫോൺ: 0471 2325717.
ത്രിദിന പരിസ്ഥിതി ക്യാംപ്
തിരുവനന്തപുരം ∙ വനം വകുപ്പ്, കേന്ദ്ര സാഹിത്യ അക്കാദമിയുമായി സഹകരിച്ച് യുവ എഴുത്തുകാർ, കവികൾ, പരിസ്ഥിതി ലേഖകർ എന്നിവർക്കായി വന്യജീവി സങ്കേതങ്ങൾ -ദേശീയോദ്യാനങ്ങൾ എന്നിവിടങ്ങളിൽ വച്ച് ത്രിദിന പരിസ്ഥിതി ക്യാംപുകൾ നടത്തും. www.forest.kerala.gov,in, 04712529145.
അധ്യാപക ഒഴിവ്
ഇടവ ∙ കാപ്പിൽ എച്ച്എസ്എസ്: യുപിഎസ്ടി.
അഭിമുഖം തിങ്കൾ 11ന്. 85478 38598.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]