
ആലുവ∙ ആലുവ–മൂന്നാർ റോഡിൽ അശോകപുരം കൊച്ചിൻ ബാങ്ക് കവലയിലെ ‘മരണക്കുഴി’ കണ്ടില്ലെന്ന് നടിച്ചു പൊതുമരാമത്ത് അധികൃതർ. എൻഎഡി–ഗവ.
മെഡിക്കൽ കോളജ് റോഡ് സംഗമിക്കുന്ന കവലയിലാണ് വലിയ കുഴി രൂപപ്പെട്ടിട്ടുള്ളത്. നേരത്തെ ഇവിടെ ഉണ്ടായിരുന്ന ചെറിയ കുഴികൾ അടയ്ക്കാൻ 15 മീറ്റർ നീളത്തിൽ കോൺക്രീറ്റ് കട്ടകൾ വിരിച്ചിരുന്നു.
റോഡ് നിരപ്പിൽ നിന്ന് അര അടിയോളം ഉയരത്തിൽ കട്ട
വിരിച്ചതിനാൽ ടാറിങ്ങും കട്ടകളും ചേരുന്ന ഭാഗത്തു മഴക്കാലത്തു വെള്ളക്കെട്ട് പതിവായി. ഇതോടെയാണ് വലിയ കുഴികൾ രൂപപ്പെട്ടത്.
കുഴിയും മഴവെള്ളവും ഇല്ലാത്തപ്പോഴും വാഹനങ്ങൾ കട്ട വിരിച്ച ഭാഗത്തു പ്രവേശിക്കുമ്പോൾ കയറിയിറങ്ങി പോകേണ്ട
അവസ്ഥയാണ്.
ഇതേ സ്ഥിതി തന്നെയാണ് 50 മീറ്റർ അപ്പുറം എടയപ്പുറം റോഡ് സംഗമിക്കുന്ന സ്ഥലത്തും. ഇവിടെയും ചെറിയ കുഴികൾ അടയ്ക്കാൻ റോഡ് മുഴുവൻ കോൺക്രീറ്റ് കട്ടകൾ വിരിച്ചു വൻ ഗർത്തങ്ങൾ ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്.
മാസങ്ങൾക്കു മുൻപു രണ്ടിടത്തും കുഴികൾ രൂപപ്പെട്ടപ്പോൾ ‘റെഡിമിക്സ്’ കൊണ്ടു താൽക്കാലികമായി അടച്ചെങ്കിലും അതിന്റെ പലമടങ്ങു വലുപ്പുമുള്ള കുഴികളാണ് പിന്നീടു രൂപപ്പെട്ടത്.
എറണാകുളം ഗവ. മെഡിക്കൽ കോളജ് റോഡും എടയപ്പുറം റോഡും സംഗമിക്കുന്ന സ്ഥലമായതിനാൽ രാവിലെയും വൈകിട്ടും വലിയ ഗതാഗതക്കുരുക്കാണ് ഇവിടെ.
കാൽനടക്കാർ റോഡ് കുറുകെ കടക്കാൻ പലപ്പോഴും ബുദ്ധിമുട്ടുന്നു. ട്രാഫിക് പൊലീസിനെ നിയോഗിക്കണമെന്നു റസിഡന്റ്സ് അസോസിയേഷനുകൾ കുറെക്കാലമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപടിയില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]