
സ്വന്തം ലേഖിക
പെരുമ്പാവൂര്‍: അനുദിനം നാട്ടിലെത്തുന്ന അതിഥി തൊഴിലാളികളുടെ ഒരു ഡേറ്റയും കൈവശമില്ലാതെ സര്‍ക്കാര്‍.
വിവര ശേഖരണത്തിന് ഏറ്റവും ഉചിതമായി ഇടപെടാൻ സാധിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച് കൃത്യമായൊരു മാര്‍ഗരേഖയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.
പെരുമ്പാവൂരില്‍ യുവതിയെ ബലാത്സഗം ചെയ്ത് കൊന്ന കേസില്‍ അമീര്‍ ഉള് ഇസ്ലാമിനെ ശിക്ഷിച്ചതോടെയാണ് അതിഥി തൊഴിലാളികള്‍ക്കുമേല്‍ സര്‍ക്കാരിന്റെ കണ്ണ് പതിഞ്ഞത്.
അന്ന് തുടങ്ങിയ വിവരശേഖരണവും കണക്കെടുപ്പും ആരംഭശൂരത്വമായി ഒതുങ്ങി പിന്നീടൊരു കണക്കെടുപ്പിന് കൊവിഡ് മഹാമാരി കാരണമായി. എന്നാല്‍ അതും ഒരുഘട്ടത്തിപ്പുറം മുന്നോട്ട് പോയില്ല.
കിറ്റക്സ് കമ്പനിയിലെ ഒരു വിഭാഗം തൊഴിലാളികള്‍ വില്ലൻമാരായപ്പോള് പൊലീസൊന്ന് ഉണര്‍ന്നു. തൊട്ടുപിന്നാലെ പൊലീസ് തിരിഞ്ഞു കിടന്ന് ഉറങ്ങുന്ന കാഴ്ചയായിരുന്നു പിന്നീട് കാണാനായത്. തൊഴിലാളികള്‍ക്കായുള്ള ആവാസ് ഇൻഷൂറൻസ് കാര്‍ഡ് പ്രകാരം റജിസ്റ്റര്‍ ചെയ്തത് 5 ലക്ഷത്തോളം പേരാണ്.
ഇതിനും എത്രയോ ഇരട്ടിയാണ് ഇപ്പോള്‍ നാട്ടിലുള്ള അതിഥി തൊഴിലാളികളുടെ എണ്ണം. അഞ്ചിനുമുകളില്‍ എത്രപേര്‍ ജോലി ചെയ്താലും ആ സ്ഥാപനം ലേബര്‍ ഓഫീസില്‍ റജിസ്റ്റര്‍ ചെയ്യണം എന്നാണ് ചട്ടം. തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഉറപ്പാക്കാനടക്കം ഇത് നിര്‍ബന്ധമാണ്.
എന്നാല്‍ ചെലവ് കൂടുമെന്ന് ഭയന്ന് പലരും അത് ചെയ്യാറില്ല, തൊഴിലാളികളെ നേരിട്ട് കണ്ട് വിവരം ശേഖരിക്കാനും അത് തുടര്‍ച്ചായി പരിഷ്കരിക്കാനും സാധിക്കുക തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ്.
The post വീട്ടുജോലി മുതൽ റബർ ടാപ്പിംഗ് വരെ…! എന്തിനും ഏതിനും അതിഥി തൊഴിലാളികൾ; എന്നാൽ കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികളുടെ ഒരു ഡേറ്റയും കൈവശമില്ലാതെ സംസ്ഥാന സര്‍ക്കാരും; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൃത്യമായൊരു മാര്‍ഗരേഖയും നല്‍കിയിട്ടില്ല appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]