
ശാസ്താംകോട്ട ∙ പ്രിയപ്പെട്ട
വിദ്യാർഥി മിഥുന് അനുശോചനം അർപ്പിച്ച് തേവലക്കര ബോയ്സ്, ഗേൾസ് എച്ച്എസുകളിൽ ക്ലാസുകൾ വീണ്ടും സജീവമായി. ആറു ദിവസങ്ങൾക്കു ശേഷം അധ്യയനം ആരംഭിച്ച സ്കൂളുകളിലേക്ക് ഒൻപത് മണിയോടെ വിദ്യാർഥികൾ എത്തിത്തുടങ്ങി. മഴ കാരണം സ്കൂൾ മുറ്റം ഒഴിവാക്കി ക്ലാസുകളിലാണ് അസംബ്ലി നടത്തിയത്.
അധ്യാപകൻ മൈക്കിലൂടെ അനുശോചന പ്രമേയം വായിച്ചു. തുടർന്നു വിഷാദ മൂകമായ നിമിഷങ്ങൾ പിന്നിട്ട് ക്ലാസുകൾ തുടങ്ങി.
അപകടം നടന്നതിന്റെ സമീപത്തുണ്ടായിരുന്ന മിഥുന്റെ 8 ബി ക്ലാസ് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി.
സഹപാഠിയുടെ ജീവൻ നഷ്ടമാക്കിയ അപകടം നേരിൽ കണ്ടവർ ഉൾപ്പെടെ ഇരു സ്കൂളുകളിലെയും മുഴുവൻ വിദ്യാർഥികൾക്കും കൗൺസലിങ് നൽകി. ബാലാവകാശ കമ്മിഷന്റെ നിർദേശപ്രകാരം ചൈൽഡ് ലൈനിൽ നിന്നുള്ള 25 ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് ഓരോ ക്ലാസിലും ഒരു മണിക്കൂർ വീതം കുട്ടികൾക്ക് കൗൺസലിങ് നൽകിയത്.
കുട്ടികൾക്ക് മാനസിക പിന്തുണ ഉറപ്പാക്കാൻ വരും ദിവസങ്ങളിലും ചൈൽഡ് ലൈൻ സേവനം തുടരും.
വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ മാനേജർ, ഹെഡ്മിസ്ട്രസ്, കെഎസ്ഇബി അസി.എൻജിനീയർ എന്നിവരെ പ്രതിയാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. കെഎസ്ഇബി, വിദ്യാഭ്യാസ വകുപ്പുകളുടെ അന്വേഷണവും പുരോഗമിക്കുകയാണ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]