
കളമശേരി ∙ സീപോർട്ട്– എയർപോർട്ട് റോഡ് കടന്നുപോകേണ്ട ഭാഗത്തു 2 കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ ഭൂമി വിട്ടുകിട്ടുന്നതിനുള്ള തടസ്സങ്ങളെല്ലാം ഒഴിവായി.
മറ്റു പഞ്ചായത്തുകളിൽ റോഡിനാവശ്യമായ ഭൂമി വിട്ടുകൊടുക്കുന്നവർക്കുള്ള നഷ്ടപരിഹാരത്തിന്റെ വിതരണവും തുടങ്ങി. എന്നിട്ടും റോഡിന്റെ നിർമാണം സംബന്ധിച്ചുള്ള തുടർ നടപടികൾ മന്ദഗതിയിലാണ്.
റോഡ് നിർമാണത്തിന് വർഷങ്ങളായി തടസ്സം നിന്ന എൻഎഡി (നേവൽ ആർമമെന്റ് ഡിപ്പോ) ഭൂമി വിട്ടുകൊടുക്കുന്നതിനുള്ള ധാരണാപത്രം ജനുവരി 31ന് മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ റോഡ്സ് ആൻഡ് ബ്രിജ്സ് ഡവലപ്മെന്റ് കോർപറേഷനു (ആർബിഡിസികെ) കൈമാറിയിരുന്നു. എൻഎഡി ചീഫ് ജനറൽ മാനേജർ ബി.പി.സിങ് ആർബിഡിസികെ മാനേജിങ് ഡയറക്ടർ എസ്.സുഹാസിനു ഭൂമി കൈമാറ്റത്തിനുള്ള രേഖയും കൈമാറിയിരുന്നു.
ഈ രേഖ കൈമാറ്റ വേളയിൽ റോഡിന്റെ രണ്ടാംഘട്ട
വികസനത്തിന്റെ നിർമാണം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നു മന്ത്രി പി.രാജീവ് വ്യക്തമാക്കുകയും ചെയ്തു. എൻഎഡിക്ക് 32.26 കോടി അനുവദിച്ചു സർക്കാർ ഉത്തരവിറങ്ങിയതായും അറിയിപ്പുണ്ടായി.
നിർമാണത്തിനുള്ള ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും പറയുകയുണ്ടായി.
സുപ്രീംകോടതി നിർദേശപ്രകാരം എച്ച്എംടിയിൽ നിന്നു ലഭ്യമാക്കുന്ന ഭൂമിയുടെ വിലയായ 37, 90,90,662 രൂപ ദേശസാൽകൃത ബാങ്കിൽ കെട്ടിവച്ചതായി ജൂൺ 4ന് അറിയിപ്പു വന്നു. ഒരു മാസത്തിനകം ടെൻഡർ നടപടികളിലേക്കു കടക്കുമെന്നാണു ഈ മാസം 20ന് മന്ത്രി അറിയിച്ചിട്ടുള്ളത്.
എൻഎഡിയും എച്ച്എംടിയും വിട്ടുനൽകുന്ന ഭൂമിയുടെ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. എച്ച്എംടിയിൽ നിന്നു 1.632 ഹെക്ടറും എൻഎഡിയിൽ നിന്നു 2.4967 ഹെക്ടറും ഭൂമിയുമാണ് ഏറ്റെടുക്കേണ്ടത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]