
സ്വന്തം ലേഖകൻ
കൊച്ചി: മൈക്കിനു പിന്നാലെ പന്തും കസ്റ്റഡിയിലെടുത്ത് പുലിവാല് പിടിച്ച് പൊലീസിന് ഭീഷണിയായി പാമ്പ്. കഴിഞ്ഞദിവസം ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കവെ മൈക്ക് തടസപ്പെട്ട സംഭവത്തില്‍ പോലീസ് കേസെടുത്തിരുന്നു. കന്റോണ്‍മെന്റ് പോലീസാണ് സ്വമേധയ കേസെടുത്തത്. എന്നാല്‍ എഫ്ഐആറില്‍ ആരെയും പ്രതിയാക്കിയിട്ടില്ല. ജൂലൈ 24 ന് അയ്യങ്കാളി ഹാളില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോഴായിരുന്നു മൈക്ക് തടസപ്പെട്ടത്. സംഭവത്തിന് പിന്നാലെ മൈക്ക്, ആംബ്ലിഫയര്‍, വയര്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അത് വളരെയധികം വിവാദമുണ്ടാക്കുകയും ചെയ്തിരുന്നു.
അതിനു പിന്നാലെയാണ് നെട്ടൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ഗ്രൗണ്ടില്‍ നിന്ന് ഫുട്ബാൾ കസ്റ്റഡിയിലെടുത്തത്. പ്രദേശത്ത് ഒരു കൂട്ടം കുട്ടികളും യുവാക്കളും പന്ത് കളിക്കുന്നതിനിടെ വാഹന പരിശോധനയ്ക്ക് സ്ഥലത്തെത്തിയ പൊലീസ് വാഹനത്തിൽ ബോൾ കൊണ്ടതിനാണ് നടപടി. . ഇതോടെ പ്രശ്നത്തില്‍ ഇടപെട്ട പൊലീസ് പന്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പന്ത് പിടിച്ചെടുത്തതോടെ കുട്ടികള്‍ പൊലീസിനെതിരെ തിരിഞ്ഞു. വീഡിയോയും പകര്‍ത്തി. ഇതു പുറത്തുവന്നതോടെയാണ് ഫുട്ബാള്‍ കസ്റ്റഡി പാട്ടായതും പൊലീസ് പൊല്ലാപ്പിലായതും.
കുട്ടികളെത്തിയാല്‍ പന്ത് തിരികെ നല്‍കാമെന്ന് പൊലീസ് സന്നദ്ധത അറിയിച്ചെങ്കിലും ഇതുവരെ ആരും എത്തിയില്ല. കളത്തില്‍ ആവേശത്തോടെ കുതിച്ചുപാഞ്ഞ പന്തിപ്പോള്‍ പനങ്ങാട് സ്റ്റേഷനിലെ മൂലയ്ക്കിരിപ്പാണ്.
എന്നാൽ അതിലും ഭീകരമാണ് പുതിയ വിഷയം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംസാരിക്കുന്ന സദസിൽ സ്ത്രീകൾ ഇരിക്കുന്നിടത്ത് പാമ്പിനെ കണ്ടത് പരിഭ്രാന്തരായ നാട്ടുകാർ ചിതറിയോടി. പാമ്പ് ചേരയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ജനങ്ങൾ ശാന്തരായത്. കണ്ണൂർ കരിമ്പം കില ഉപകേന്ദ്രത്തിലെ കെട്ടിട ഉദ്ഘാടന വേദിയിലായിരുന്നു സംഭവം.
ഇതോടെ സോഷ്യൽ മീഡിയ ചുറ്റിലാക്കിയിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരെയാണ് . പാമ്പിനെ വേദിയിൽ കണ്ടതോടെ മൈക്കും, പന്തും കസ്റ്റഡിയിലെടുത്തപോലെ പാമ്പിനേയും ഇനി കസ്ററഡിയിലെടുക്കുമോ എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പൊലീസിനോട് ചോദിക്കുകയാണ്.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]