
ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ തസ്തികയിൽ അവസരം. 450 ഒഴിവ്. ഓൺലൈനിൽ 2023 ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാം.
ജനറലിസ്റ്റ് വിഭാഗത്തിൽ 120 ഒഴിവുണ്ട്. ഓട്ടോമൊബീൽ എൻജിനീയർ (96), ഹെൽത്ത് (75), ലീഗൽ (70), റിസ്ക് എൻജിനീയർ (36), അക്കൗ ണ്ട്സ് (30), ഐടി (23) എന്നീ വിഭാഗങ്ങളിലാണു മറ്റ് ഒഴിവുകൾ. ശമ്പളം: 50,925-96,765.
വിഭാഗം, ഒഴിവ്, യോഗ്യത:
ജനറലിസ്റ്റ്സ്: 60% മാർക്കോടെ (പട്ടികവിഭാഗ ത്തിനും അംഗപരിമിതർക്കും 55%), ഏതെങ്കിലും ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.
റിസ്ക് എൻജിനീയർ: 60% മാർക്കോടെ (പട്ടിക വിഭാഗത്തിനും അംഗപരിമിതർക്കും 55%), ഏതെ ങ്കിലും എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.
ഓട്ടമൊബീൽ എൻജിനീയർ: 60% മാർക്കോടെ, ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ ബിഇ/ബി ടെക്/എംഇ/എംടെക് അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം / ബിരുദാനന്തര ബിരുദവും ഒരു വർഷ ഓട്ടമൊബീൽ എൻജിനീയ റിങ് ഡിപ്ലോമയും. (പട്ടികവിഭാഗത്തിനും അംഗപ രിമിതർക്കും 55% മാർക്ക് മതി)
ലീഗൽ ഓഫിസർ: 60% മാർക്കോടെ (പട്ടികവിഭാഗത്തിനും അംഗപരിമിതർക്കും 55%) നിയമബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം.
അക്കൗണ്ട്സ്: ചാർട്ടേഡ് അക്കൗണ്ടന്റ് യോഗ്യതയും 60% മാർക്കോടെ (പട്ടികവിഭാഗത്തിനും അംഗപരിമിതർക്കും 55%) ഏതെങ്കിലും ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും.
ഹെൽത്ത്: എംബിബിഎസ്/എം.ഡി/എംഎസ് അല്ലെങ്കിൽ പിജി മെഡിക്കൽ ബിരുദം അല്ലെങ്കിൽ ബിഡിഎസ്/എംഡിഎസ് അല്ലെങ്കിൽ ബിഎ എംഎസ്/ബിഎച്ച്എംഎസ് (ഗ്രാറ്റ്/പോസ്റ്റ് ഗ്രാജുവേറ്റ്). 60% മാർക്കോടെ (പട്ടികവിഭാഗത്തിനും അംഗപരിമിതർക്കും 55%) യോഗ്യത നേടി യവരാകണം. തത്തുല്യ വിദേശ യോഗ്യതകളും പരിഗണിക്കും.
ഐടി സ്പെഷലിസ്റ്റ്: 60% മാർക്കോടെ (പട്ടികവിഭാഗത്തിനും അംഗപരിമിതർക്കും 55%) ഐടി അല്ലെങ്കിൽ കംപ്യൂട്ടർ സയൻസിൽ ബിഇ/ബിടെ ക/എംഇ/എംടെക് അല്ലെങ്കിൽ എംസിഎ.
പ്രായം: 21-30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്കു പത്തും വർഷം ഇളവു ലഭിക്കും. പൊതുമേഖലാ ഇൻഷു റൻസ് സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇളവുണ്ട്.
യോഗ്യത, പ്രായം എന്നിവ 2023 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കി കണക്കാക്കും.
തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായുള്ള ഓൺലൈൻ പരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ടാകും. പ്രിലിമിനറി പരീക്ഷ 2023 സെപ്റ്റംബർ 9 നാണ്. ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, തൃശൂർ, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാ കേന്ദ്രമുണ്ട്. റീസണിങ് എബിലിറ്റി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലിഷ് എന്നിവയടങ്ങുന്ന ഒബ്ജക്ടീവ് ചോദ്യങ്ങളുൾപ്പെടുന്നതാണു പ്രിലിമിനറി പരീക്ഷ. മെയിൻ പരീക്ഷ 2023 ഒക്ടോബർ 8നു നടത്തും.
The post ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയിൽ 450 ഓഫീസർ appeared first on Malayoravarthakal.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]