
കല്ലാച്ചി∙ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നങ്ങൾ നിലവിലുള്ള കല്ലാച്ചി മത്സ്യമാർക്കറ്റിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയെ തുടർന്ന് ഇന്നു മുതൽ മാർക്കറ്റ് തുറക്കുന്നതിനു വിലക്കേർപ്പെടുത്തി. മാസങ്ങളോളം പഴക്കമുള്ള മാലിന്യത്തിൽ ഇഴജന്തുക്കൾ ഉൾപ്പെടെ നിറഞ്ഞ് പുഴുവരിച്ചു കൊണ്ടിരിക്കുന്നതായും എലിപ്പനി പോലുള്ള രോഗം പടരാൻ ഇടയാക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. വൃത്തിഹീനമായ മാലിന്യങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന മഴവെള്ളം പൊതു റോഡിൽ നിറഞ്ഞൊഴുകുകയാണ്.
ഇതും രോഗങ്ങൾക്ക് കാരണമാണ്.
മലിനജലം കിണറുകളിലേക്ക് ഇറങ്ങി ടൗണിലും പരിസരത്തുമുള്ള മിക്ക കിണറുകളും മലിനമായി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മഞ്ഞപ്പിത്തവും അനുദിനം വർധിച്ചു കൊണ്ടിരിക്കുകയാണ്.
മാർക്കറ്റിലുള്ള ജോലിക്കാരോടും ചിക്കൻ സ്റ്റാൾ നടത്തിപ്പുകാരോടും മാർക്കറ്റ് വിളിച്ചെടുത്ത വ്യക്തിയോടും മാലിന്യങ്ങൾ നീക്കാൻ നിർദേശിച്ചെങ്കിലും പരിഹാരം കാണാത്തതിനെ തുടർന്നാണ് ആരോഗ്യ വിഭാഗത്തിന്റെ നടപടി.
ഹെൽത്ത് ഓഫിസർ ഡോ. നവ്യ ജെ.തൈക്കാട്ടിൽ നൽകിയ നിർദേശത്തെ തുടർന്നാണ് ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി മാർക്കറ്റ് പൂട്ടാൻ ഉത്തരവ് നൽകിയത്. നാദാപുരം പൊലീസിന്റെ സഹായത്തോടെ മാർക്കറ്റിൽ നടന്ന പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.ബാബു, സി.
പ്രസാദ്, യു.അമ്പിളി, ഉദ്യോഗസ്ഥരായ ബിജുപ്രശാന്ത്, ടി.ഷൈമ, എം.ടി.കെ.ശ്രുതി തുടങ്ങിയവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]