
തൊട്ടിൽപാലം∙ കരിങ്ങാട് ഭാഗത്ത് നാട്ടുകാർക്ക് ഭീഷണിയായ കാട്ടാനയെ വീണ്ടും കണ്ടു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തില്ലാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം.
പിന്നീട് സ്ഥലത്തെത്തിയ ഫോറസ്റ്ററെയും വാഹനവും നാട്ടുകാർ തടഞ്ഞു വച്ചു.കരിങ്ങാട് എസ്എൻഡിപി ഭാഗത്ത് ഇന്നലെ ഉച്ചയ്ക്കാണ് നാട്ടുകാർ ആനയെ കണ്ടത്. കരിങ്ങാട്, ചൂരണി ഭാഗങ്ങളിൽ നാട്ടുകാരെ ആക്രമിച്ച കാട്ടാനയാണിതെന്നു നാട്ടുകാർ പറഞ്ഞു. ഒന്നരമണിക്കൂറോളം ആനയെ നാട്ടുകാർ നിരീക്ഷണത്തിൽ വച്ചു.
എന്നാൽ മയക്കുവെടി വച്ച് ആനയെ പിടികൂടാൻ വനം വകുപ്പ് അധികൃതർ ഇല്ലാത്തതിനാൽ ആന മറ്റൊരു ദിശയിലേക്ക് നീങ്ങി.
ആർആർടിയുടെ സ്ഥിരം ക്യാംപ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും വിളിക്കുമ്പോൾ മാത്രമാണ് ഫോറസ്റ്റ് അധികൃതർ എത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു.മണിക്കൂറുകൾ വൈകിയ ശേഷം എത്തിയ ഫോറസ്റ്ററെയും ഫോറസ്റ്റ് വാഹനവും ഏറെനേരം നാട്ടുകാർ തടഞ്ഞുവച്ചു. പഞ്ചായത്ത് അംഗം പി.കെ.പുരുഷോത്തമൻ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് ഇന്നുമുതൽ എസ്എൻഡിപി ഭാഗത്ത് ആർആർടി ക്യാംപ് ആരംഭിക്കുമെന്നു ഇന്ന് റേഞ്ച് ഫോറസ്റ്റ് ഓഫിസർ സ്ഥലത്ത് എത്തി കർഷകരുമായി ചർച്ച നടത്തുമെന്നും ഉറപ്പ് ലഭിച്ചതിനെ തുടർന്ന് നാട്ടുകാർ സമരം അവസാനിപ്പിക്കുകയായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]