
കോടഞ്ചേരി∙ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ പഞ്ചായത്ത് ചന്തയ്ക്കും വാഹനങ്ങളുടെ പാർക്കിങ്ങിനും വേണ്ടി ആരംഭിച്ച പുതിയ കെട്ടിട നിർമാണത്തെ തുടർന്ന് കനത്ത മഴയിൽ ഗണപതിപ്ലാക്കൽ പടി– കോടഞ്ചേരി ടൗൺ ബൈപാസ് റോഡിന്റെ സംരക്ഷണഭിത്തി രണ്ട് സ്ഥലങ്ങളിൽ ഇടിഞ്ഞു തകർന്നു.
ഇതിനെ തുടർന്ന് കോടഞ്ചേരി ടൗൺ ബൈപാസ് റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു.
പുതിയ കെട്ടിടത്തിന്റെ നിർമാണത്തിനു വേണ്ടി റോഡിനോട് ചേർന്നുള്ള ഭാഗത്തെ മണ്ണ് നീക്കം ചെയ്തതും കെട്ടിടനിർമാണത്തിന്റെ മറവിൽ ഈ ഭാഗത്തെ വൻ മരങ്ങൾ മുറിച്ചു നീക്കിയുതമാണ് റോഡിന്റെ സംരക്ഷണ ഭിത്തി തകരാൻ കാരണമെന്ന് ആക്ഷേപമുണ്ട്. 10 വർഷം മുൻപ് മുൻ എംഎൽഎ സി.മോയിൻകുട്ടിയുടെ ഫണ്ടിൽ നിന്നും 1.25 കോടി രൂപ അനുവദിച്ചാണ് പ്രസ്തുത റോഡ് നിർമിച്ചത്.
ബൈപാസ് റോഡ് അടച്ചതോടെ കോടഞ്ചേരി–കക്കാടംപൊയിൽ മലയോര ഹൈവേ റോഡ് വഴിയാണ് എല്ലാ വാഹനങ്ങളും ഇപ്പോൾ കടത്തി വിടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]