
സ്വന്തം ലേഖകൻ
കോട്ടയം : എ ഐ ക്യാമറ വന്നതോടെ മോട്ടോർവാഹന വകുപ്പിന്റെ വാഹനപരിശോധന ഓഫീസിലിരുന്ന് മാത്രമായി. പൊലീസാകട്ടെ റോഡ് വക്കിൽ പാത്ത് നിന്ന് സീറ്റ് ബെൽറ്റും , ഹെൽമറ്റും ഉണ്ടോയെന്ന് എത്തി നോക്കും.
സീറ്റ് ബെൽറ്റ് ധരിച്ച് വരുന്ന കാർ യാത്രക്കാരും, ഹെൽമറ്റുള്ള ഇരുചക്ര വാഹന യാത്രക്കാരും ഇതോടെ വാഹന പരിശോധനയിൽ നിന്ന് രക്ഷപെടും. വാഹനമോടിക്കുന്നയാൾക്ക് ലൈസൻസുണ്ടോ, വാഹനത്തിന് ഇൻഷൂറൻസുണ്ടോ, വാഹനത്തിൽ കഞ്ചാവോ , മയക്കുമരുന്നോ, മറ്റ് നിരോധിത വസ്തുക്കളോ ഉണ്ടോയെന്ന് പൊലീസ് നോക്കാറില്ല. മോട്ടോർ വാഹന വകുപ്പാകട്ടെ എ.ഐ ക്യാമറ വന്നതിന് ശേഷം റോഡിലിറങ്ങിയുളള പരിശോധന നിർത്തി.
കോട്ടയം നഗരത്തിൽ വാഹനമോടിക്കുന്ന ബസ്, ഓട്ടോ ഡ്രൈവർമാരിൽ പകുതിയിലധികവും മദ്യലഹരിയിലാണ്.
മൂന്ന് മാസം മുൻപ് കോട്ടയത്ത് ട്രാഫിക്ക് പൊലീസ് നടത്തിയ പരിശോധനയിൽ മദ്യപിച്ച് ബസ് ഓടിച്ച നിരവധി ഡ്രൈവർമാരെ പിടികൂടിയിരുന്നു.
ജില്ലയിൽ ഭൂരിഭാഗം വാഹനങ്ങളും ഓടുന്നത് ഇൻഷൂറൻസ് ഇല്ലാതെയാണ്. പഴം പച്ചക്കറി കടകളുടെ പേര് പറഞ്ഞ് വാഹനമോടിക്കുന്ന അന്യ സംസ്ഥാനക്കാരിൽ ഒറ്റയാൾക്കും ലൈസൻസില്ലന്നതാണ് ഞെട്ടിക്കുന്ന വസ്തുത. ഇത്തരക്കാർ ഓടിക്കുന്ന വാഹനമിടിച്ച് അപകടമുണ്ടായി ആരെങ്കിലും മരണപ്പെട്ടാൽ നയാ പൈസാ നഷ്ടപരിഹാരം ഇത് മൂലം ലഭിക്കില്ല.
ഇത്തരക്കാരുടെ വാഹനങ്ങൾ പരിശോധിക്കാനോ നടപടി എടുക്കാനോ മോട്ടോർ വാഹന വകുപ്പോ, പൊലീസോ തയ്യാറാകുന്നുമില്ല. ഹെൽമറ്റ് വേട്ടയും, സീറ്റ് ബെൽറ്റ് വേട്ടയിലുമാണ് അവർക്ക് താൽപര്യം.
The post appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]