
ആലപ്പുഴ∙ മദ്യലഹരിയിൽ അമിതവേഗത്തിൽ കാറോടിച്ച് കേരള യൂണിവേഴ്സിറ്റി സ്റ്റഡി സെന്ററിന്റെ മതിൽ തകർത്ത യുവാവിനെതിരെ കേസെടുത്തു. കാവാലം പഞ്ചായത്ത് പുതിയാത്ത് മൂലേവീട്ടിൽ ജോബിൻ ജോണിനെതിരെയാണ് (27) ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച പുലർച്ചെ 12.30നായിരുന്നു സംഭവം.
ആലപ്പുഴ-ചങ്ങനാശേരി റോഡിലൂടെ എത്തിയ കാറാണ് അപകടമുണ്ടാക്കിയത്. സിഗ്നൽ മറികടന്നെത്തിയ വാഹനം കളർകോട് പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി സ്റ്റഡി സെന്ററിന്റെ മതിൽ തകർക്കുകയായിരുന്നു.
വാഹനമോടിച്ചിരുന്ന ഡ്രൈവറുടെ കണ്ണിനാണ് പരുക്കേറ്റത്. ഇയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വാഹനം ഇടിച്ചപ്പോൾ എയർബാഗ് പ്രവർത്തിച്ചതിനാൽ ഡ്രൈവറും കൂടെയുണ്ടായിരുന്ന സുഹൃത്തും ഗുരുതര പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
അലക്ഷ്യമായി വാഹനമോടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ മോട്ടർ വാഹനവകുപ്പിന് പൊലീസ് റിപ്പോർട്ട് നൽകി. അപകട
സ്ഥലവും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച ശേഷം ഡ്രൈവർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടി സ്വീകരിക്കുമെന്നും മോട്ടർ വാഹന വകുപ്പ് അധികൃതർ അറിയിച്ചു. യൂണിവേഴ്സിറ്റി സ്റ്റഡി സെന്ററിൽ സ്ഥാപിച്ചിട്ടുള്ള രാജാ കേശവദാസിന്റെ പ്രതിമയുടെ മുന്നിലെത്തിയാണ് കാർ ഇടിച്ചു നിന്നത്.
എന്നാൽ പ്രതിമയ്ക്ക് കേടുപാടുകൾ സംഭവിച്ചില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]