
കളമശേരി ∙ എച്ച്എംടി ജംക്ഷനു സമീപത്തെ മേൽപാലത്തിലെ കുഴികളും ആര്യാസ് ജംക്ഷനിൽ റോഡ് തകർന്നു കിടക്കുന്നതും ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. കഴിഞ്ഞ 5 ദിവസമായി ദേശീയപാതയിൽ ആലുവയിൽ നിന്ന് എറണാകുളത്തേക്കുള്ള റോഡിൽ വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
എച്ച്എംടി ജംക്ഷൻ മുതൽ മുട്ടം വരെ ഗതാഗതക്കുരുക്ക് നീളുന്നു.എറണാകുളം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ആര്യാസ് ജംക്ഷനിൽ നിന്നു മേൽപാലത്തിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് റോഡ് തകർന്നു കിടക്കുകയാണ്. ഇവിടെ വെള്ളക്കെട്ടുമുണ്ട്.
പാലത്തിലെ കുഴികളിൽ കയറിയിറങ്ങി പോകാൻ വാഹനങ്ങൾക്കു സമയമെടുക്കേണ്ടി വരുന്നു.
മെഡിക്കൽ കോളജിലേക്കു വരുന്ന ആംബുലൻസ് വാനുകളും കുരുക്കിൽ അകപ്പെടുന്നു. വാഹനങ്ങൾ തമ്മിലുരസി തർക്കങ്ങളും പതിവായി.
കുഴികൾ അടയ്ക്കാനും റോഡ് ടാർ ചെയ്യാനും നാഷനൽ ഹൈവേ അധികൃതരോ പൊതുമരാമത്തു വകുപ്പോ തയാറാകുന്നില്ല.കഴിഞ്ഞ ഒക്ടോബറിൽ എച്ച്എംടി ജംക്ഷനിൽ ഗതാഗത പരിഷ്കാരം വരുത്തിയതിനാൽ ഇതിലൂടെ ഒറ്റവരി ഗതാഗതം മാത്രമാണുള്ളത്. മേൽപാലത്തിലൂടെയും റോഡിലൂടെയും കാൽനടയാത്രക്കാർക്കു നടന്നു പോകുന്നതിനുള്ള സൗകര്യം ഒരുക്കാനും കഴിഞ്ഞിട്ടില്ല.
നടപ്പാലമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിനു സ്പോൺസർമാരെ കിട്ടുന്നില്ലെന്നാണു പറയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]